മലപ്പുറം: മുമ്പ് ജോലി ചെയ്തിരുന്ന ചെരുപ്പ് കടയില്‍ നിന്ന് 10 ലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ 24കാരന് പിടിയില്‍. തിരൂര്‍ താഴെപാലം സീനത്ത് ലെതര്‍ പ്ലാനറ്റിലാണ് സംഭവം. കൊലുപ്പാലം സ്വദേശി കുറ്റിക്കാട്ടില്‍ നിസാമുദ്ദീന്‍ (24) ആണ് അറസ്റ്റിലായത്.
കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിലസം രാവിലെ ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. പ്രതി ഓഫീസിന്റെ ഗ്ലാസ് തകര്‍ത്ത് അകത്ത് കടന്ന് മേശയില്‍ നിന്നും സെയില്‍സ് കൗണ്ടറില്‍നിന്നുമായാണ് പണം കവര്‍ന്നിരുന്നത്.
സി സി ടി വി ദൃശ്യങ്ങള്‍ വഴിയാണ് പ്രതിയെ പിടികൂടിയത്. ആറ് മാസത്തോളം സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുള്ള നിസാമുദ്ദീനെ കൃത്യമായി ജോലിക്ക് എത്താത്തതിനാല്‍ പെരുന്നാളിന് ശേഷം പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ആസൂത്രണം ചെയ്ത് കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
also read: അരിക്കൊമ്പന് കമ്പം ടൗണില്‍, പരിഭ്രാന്തരായി ഓടി ജനങ്ങള്‍
തൊണ്ടി മുതല്‍ ഉള്‍പ്പടെ പൊലീസ് കണ്ടെത്തി വരികയാണ്. സ്ഥാപനത്തില്‍ വിരലടയാള വിദഗ്ധരുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ ആളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.
Discussion about this post