മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു. താരം
വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ആമിര്‍ ഖാന്റെ വക്താവ് തന്നെയാണ് രോഗ വിവരം അറിയിച്ചത്.
ആമിര്‍ ഖാനുമായി അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. മുഴുവന്‍ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നുമുണ്ട്. അദ്ദേഹവുമായി അടുത്തിടപഴകിയ ആളുകള്‍ ക്വാറന്റിനില്‍ പോകണമെന്നും താരത്തിന്റെ മാനേജര്‍ അറിയിച്ചു.
നേരത്തെ അമിതാഭ് ബച്ചന്‍, രണ്‍പൂര്‍ കപൂര്‍, മനോജ് ബാജ്‌പേയ്, സിദ്ദാര്‍ഥ് ചതുര്‍വേദി, താര സുതാരിയ തുടങ്ങിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post