കൊല്ലം: അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായമാണ് ബിജെപിയെന്ന് നടനും ചവറയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമായ വിവേക് ഗോപന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ചെറുപ്പം മുതല്‍ ബിജെപി അനുഭാവിയായിരുന്നുവെന്നും കുറച്ചുകാലം ശാഖയില്‍ പോയിട്ടുണ്ടെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനം എടുക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവും കാര്യപ്രാപ്തിയും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയെന്നും വിവേക് പറയുന്നു.
വിവേക് ഗോപന്റെ വാക്കുകള്‍;
ഞാന്‍ ചെറുപ്പം മുതലേ ബിജെപി അനുഭാവി ആയിരുന്നു. വീട്ടുകാരും അയല്‍ക്കാരും ആ പ്രദേശത്തുള്ളവരും ബിജെപി അനുഭാവികളാണ്. കുറച്ചു കാലം ശാഖയില്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്തെ പുത്തന്‍ ചന്ത ശാഖയിലായിരുന്നു പോയിരുന്നത്. പഠിപ്പിലും മറ്റു കാര്യങ്ങളിലും തിരക്കായതോടെ ശാഖയില്‍ പോകുന്നത് നിര്‍ത്തി. സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും അനുഭാവിയായി തുടര്‍ന്നു.
നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനം എടുക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവും കാര്യപ്രാപ്തിയും എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയെന്നും വിവേക് പറയുന്നു. യുവാക്കളാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടതെന്നും ഇപ്പോഴത്തെ തന്റെ പ്രായവും പക്വതയും അതിന് അനിയോജ്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അഴിമതിരഹിത രാഷ്ട്രീയം എന്നതിന് പര്യായം ബിജെപി ആണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും എന്ന ഉറപ്പിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
Discussion about this post