തിരുവനന്തപുരം: ഇന്ധന വില നൂറിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. 1963ലെയും 2021ലെയും ഇന്ധന ബില്ലുകളും അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ നമ്മള്‍ ‘പുരോഗമിക്കു’ന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ചുറി ഉടന്‍ ‘ എന്ന് അദ്ദേഹം ബില്ല് പങ്കുവെച്ച് കുറിച്ചു. 1963ല്‍ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് ഇപ്പോള്‍ 88 രൂപയിലേക്ക് എത്തി എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ വിമര്‍ശനം.
ഒരു ബജറ്റ് ദിനത്തില്‍ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താന്‍ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ പോസ്റ്റിനുതാഴെ വന്‍ തോതില്‍ താരത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. അനുകൂലിക്കുന്നവരും അനവധിയാണ്.