തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ യുവാവിന്റെ ആത്മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി വിജിത്താണ് (33) ആത്മഹത്യക്ക് ശ്രമിച്ചത്.
അവശനിലയിലായ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വോട്ടെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റത്.
സംവരണ പഞ്ചായത്താണ് തേഞ്ഞിപ്പലം. ഇവിടെ 11ാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായാണ് ഇദ്ദേഹം മത്സരിച്ച് വിജയിച്ചത്. തേഞ്ഞിപ്പലം ആലുങ്ങൽ സ്വദേശിയാണ് ടി വിജിത്ത്. ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമല്ല.
പുലർച്ചെയോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ വിജിത്തിനെ കമ്ടെത്തിയത്. ആദ്യം ചേളാരി സ്വകാര്യശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. വിജിത്തിന്റെ നില ഗുരുതരമാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post