തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ കെ ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡിജി കുമാരനോടാണ് ശ്രീകുമാര്‍ തോറ്റത്. ബിജെപിയിലെ ടിജി കുമാരന് 116 വോട്ടുകള്‍ക്കാണ് കരിക്കകത്ത് വിജയിച്ചത്. കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട വാര്‍ഡാണ് കരിക്കകം. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നതിന് ഇടയിലാണ് നിലവിലെ മേയര്‍ തോറ്റിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവില്‍ 27 ഇടത്ത് എല്‍ഡിഎഫും ആറിടത്ത് യുഡിഎഫും 15 ഇടത്ത് എന്‍ഡിഎയും മുന്നിലാണ്. കോര്‍പറേഷനില്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന 2 വനിതകള്‍ക്കും തോല്‍വി നേരിട്ടു. കുന്നുകുഴി വാര്‍ഡില്‍ എ.ജി.ഒലീന, നെടുങ്കാട് വാര്‍ഡില്‍ എസ്.പുഷ്പലതയുമാണു പരാജയപ്പെട്ടത്
Discussion about this post