തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫിനാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ 482 ഇടത്ത് എല്‍ഡിഎഫും 383 ഇടത്ത് യുഡിഎഫുമാണ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ 10 ഇടത്ത് എല്‍ഡിഎഫും 4 ഇടത്ത് യുഡിഎഫുമാണ് നില്‍ക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 104 ഇടത്ത് എല്‍ഡിഎഫും 47 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് എല്‍ഡിഎഫും 37 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുകയാണ്. ലീഡ് നില ഇപ്പോഴും മാറി മറിയുകയാണ്.
Discussion about this post