തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ എത്തിയിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു, ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്കായുള്ള തിരിക്കിട്ട പ്രചാരണത്തിലാണ് നടന് കൃഷ്ണകുമാര്‍.
എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം തന്നെയാണ് കൃഷ്ണകുമാര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു കൃഷ്ണകുമാര്‍ ഇക്കാര്യം പറഞ്ഞത്. ഒപ്പം പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിവരവും നടന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പലൂടെ പങ്കുവെച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ തിരുവനന്തപുരം കോര്‍പറേഷനിലെ നാല് വാര്‍ഡുകളിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. കാട്ടായിക്കോണം വാര്‍ഡില്‍ ശ്രി കെ വിജയകുമാറിനും , ശ്രീകാര്യം വാര്‍ഡില്‍ നാട്ടുകാരുടെ പ്രിയങ്കരനായ ചോട്ടു എന്ന് വിളിക്കുന്ന ശ്രി സുനിലിന് വേണ്ടിയും, തൃക്കണ്ണാപ്പുരത്തു ശ്രീമതി വിജയലക്ഷ്മിക്കും കാലടിയില്‍ ശ്രി ശിവകുമാറിനും വേണ്ടിയായിരുന്നു പ്രവര്‍ത്തനം. വീട്ടിലോട്ട് മടങ്ങും വഴി ആറന്നൂര്‍ വാര്‍ഡിലെ ബൂത്തില്‍ വെച്ച് പ്രിയസാഹോദരിയും സ്ഥാനാര്‍ഥിയുമായ ശ്രീമതി ശോഭ ഉദയനെയും പ്രവര്‍ത്തകരെയും കണ്ടു സംസാരിച്ചു. എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം തന്നെ. ??നമ്മള് ജയിക്കും നമ്മള് ഭരിക്കും
Discussion about this post