തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. നിരീക്ഷണത്തിലിരിക്കേ മരിച്ച കണ്ണൂര്‍ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. 63 വയസായിരുന്നു.
ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണമാണിത്. നേരത്തെ കോട്ടയം സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം (71) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു.
Discussion about this post