ന്യൂയോര്‍ക്ക്: നീണ്ട നാല് മാസത്തെ പോരാട്ടത്തിനൊടുവില്‍ വിജയ പാതയില്‍ ന്യൂയോര്‍ക്ക് സിറ്റി. പോരാട്ടത്തിനൊടുവില്‍ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നഗരമായി മാറിയിരിക്കുകയാണ് ന്യൂയോര്‍ക്ക്.
മാര്‍ച്ച് 13 ന്ശേഷം ആദ്യമായാണ് നഗരത്തില്‍ കൊവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം ഉണ്ടാകുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ആരോഗ്യ-മാനസിക ശുചിത്വ വകുപ്പിന്റെ പ്രാഥമിക ആരോഗ്യഡേറ്റയില്‍ ശനിയാഴ്ച ഒറ്റ മരണം പോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയും ഔദ്യോഗികമായി മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എന്‍ബിസി4 റിപ്പോര്‍ട്ട് ചെയ്തു.
യുഎസില്‍ കൊറോണ വൈറസ് പ്രഭവകേന്ദ്രമായിരുന്നു ന്യൂയോര്‍ക്ക്. 2,15,924 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 18,670 പേര് വൈറസ് ബാധയെ തുടര്‍ന്ന് ഇവിടെ മരിച്ചിരുന്നു. ഏപ്രില്‍ ഏഴിനാണ് ഇവിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 597 പേരാണ് അന്ന് മരിച്ചത്.
Discussion about this post