BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സിനിമ നിർമ്മിക്കാനെന്ന് പറഞ്ഞു വിളിച്ചു; സംവിധായകന്റേയും ധർമ്മജന്റേയും ഷംനയുടേയും നമ്പർ കൊടുത്തു; അനു സിത്താരയുടെ നമ്പറും ചോദിച്ചു: പ്രൊഡക്ഷൻ കൺട്രോളർ

Anitha by Anitha
July 1, 2020
in Kerala News
0
സിനിമ നിർമ്മിക്കാനെന്ന് പറഞ്ഞു വിളിച്ചു; സംവിധായകന്റേയും ധർമ്മജന്റേയും ഷംനയുടേയും നമ്പർ കൊടുത്തു; അനു സിത്താരയുടെ നമ്പറും ചോദിച്ചു: പ്രൊഡക്ഷൻ കൺട്രോളർ
34
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം തന്നെ കബളിപ്പിച്ചാണ് കൈയ്യിൽ നിന്നും താരങ്ങളുടെ നമ്പർ നേടിയതെന്ന് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. സിനിമാ നിർമ്മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കർ അലി എന്ന പേരിൽ ഒരാൾ തന്നെ ആദ്യം സമീപിച്ചതെന്നും അതുകൊണ്ടാണ് ഷംന കാസിമിന്റെയും ധർമജന്റെയും നമ്പർ നൽകിയതെന്നും ഷാജി പട്ടിക്കര ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സിനിമാക്കാരനാണെങ്കിൽ ഏത് പാതിരാത്രിയിലും നമ്പർ കൊടുക്കുന്ന ഒരാളാണ് താനെന്നും നടി അനു സിത്താരയുടെ നമ്പറും ഇവർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അച്ഛൻ സലാമിന്റെ നമ്പറാണ് താൻ കൈമാറിയതെന്നും ഷാജി പട്ടിക്കര പറയുന്നു.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
3
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
8

ഷാജി പട്ടിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയ സുഹൃത്തുക്കളേ, നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. വാർത്ത ഇന്നത്തെ പത്രത്തിലുണ്ട്. പ്രതികളിൽ സിനിമാരംഗത്തെ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല എന്നത് സന്തോഷകരമാണ്. ഈ കേസ് എത്രയും നേരത്തെ പൂർത്തീകരിക്കുവാൻ പ്രതികളെക്കുറിച്ച് സൂചന കൊടുത്ത ഷംന കാസിമിനും, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്.

ഈ പ്രതികളിൽ ഒരാൾ അഷ്‌ക്കർ അലി എന്ന വ്യാജ പേരിൽ സിനിമ നിർമ്മാതാവ് എന്ന നിലയിൽ മാർച്ച് 22ാം തീയതി എന്നെ ഫോണിൽ വിളിച്ച് പരിചയപ്പെടുകയുണ്ടായി. തനിക്ക് ഒരു സിനിമ ചെയ്യുവാൻ ആഗ്രഹമുണ്ട് എന്നും, ക്യാഷ് ഒരു പ്രശ്‌നമല്ല പക്ഷേ സിനിമ പെട്ടന്ന് നടക്കണം എന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സംവിധായകന്റെ ഫോൺ നമ്പർ ഞാൻ വാട്ട്‌സപ്പിൽ അയച്ചുകൊടുത്തു. അവർ തമ്മിൽ ഫോണിൽ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേ ദിവസം അഷ്‌ക്കർ അലി എന്ന ഇയാൾ എന്നെ വിളിക്കുകയും കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇയാൾ വിളിച്ച് ധർമ്മജൻ ബോൾഗാട്ടിയുടേയും, ഷംന കാസിമിന്റെയും നമ്പർ ചോദിച്ചു. ഞാൻ അത് വാട്ട്‌സപ്പിൽ അയച്ചുകൊടുത്തു.

ഇവിടെ ഇദ്ദേഹമല്ല, മറ്റൊരാൾ ചോദിച്ചാലും പ്രത്യേകിച്ച്, സിനിമാക്കാരനാണെങ്കിൽ ഏത് പാതിരാത്രിയിലും നമ്പർ കൊടുക്കുന്ന ഒരാളാണ് ഞാൻ എന്ന് എന്നെ അറിയാവുന്നവർക്ക് നന്നായിട്ടറിയാം. മാത്രമല്ല, കഴിഞ്ഞ എത്രയോ വർഷങ്ങളായി മലയാള സിനിമയിൽ ആധികാരികമായി ഉപയോഗിക്കുന്ന സൂര്യചിത്ര ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും ഞാനാണ്.

ഞാൻ സംവിധായകന്റെ നമ്പർ കൊടുത്ത ശേഷം, ഇയാൾ നിരന്തരം ആ സംവിധായകനെ വിളിക്കുകയും, സംവിധായകനോട് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ 25 ലക്ഷം രൂപ ഇടട്ടെ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ അത് വേണ്ടെന്ന് ആ സംവിധായകൻ അറിയിച്ചു. അതിനടുത്ത ദിവസം ഇയാൾ എന്നെ വിളിച്ച് നടി അനുസിത്താരയുടെ നമ്പർ ചോദിച്ചു. ഞാൻ അപ്പോൾ അനുസിത്താരയുടെ പിതാവ് സലാം കൽപ്പറ്റയുടെ നമ്പർ കൊടുത്തു. സലാംക്ക എന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല അനുസിത്താര ആദ്യമായി അഭിനയിക്കുന്നത് ഞാൻ പ്രൊഡക്ഷൻ കൺട്രോളറായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ്. അതു മാത്രമല്ല, അനു സിത്താരയുടെ അനുജത്തി അനുസോനാര ആദ്യമായി അഭിനയിച്ചതും ഞാൻ കൺട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്. സലാംക്ക എന്നെ വിളിച്ച് ഇങ്ങനെ അഷ്‌ക്കർ അലി എന്ന ഒരു നിർമ്മാതാവ് വിളിച്ചിരുന്നു എന്നും, അവരുടെ സിനിമയിലെ നായികാ വേഷം സംസാരിക്കാനാണ് എന്നും, ബാക്കി കാര്യങ്ങൾ നിങ്ങൾ സംസാരിക്കൂ.. പറ്റില്ലെങ്കിൽ വിട്ടോളൂ എന്നും പറഞ്ഞു.

അതിന് ശേഷം, ചിത്രം ചെയ്യാമെന്നേറ്റ സംവിധായകൻ എന്നെ വിളിച്ച് ഇവരുടെ രീതി അത്രകണ്ട് ശരിയല്ല എന്നു പറഞ്ഞു. അങ്ങനെയെങ്കിൽ ആ പ്രൊജക്റ്റ് ചെയ്യണ്ട എന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു.

അത് പറയുന്നത് 2020 മേയ് 3 ന് ആണ്. കോവിഡ് കാലമായതിനാൽ 2020 മാർച്ച് 19 മുതൽ ജൂൺ 28 വരെ കോഴിക്കോട് ടൗൺ വിട്ട് ഒരു സ്ഥലത്തും ഞാൻ പോയിട്ടില്ല. എന്നെ വിളിച്ച ഈ പ്രതിയെ മുൻപ് നേരിട്ട് കാണുകയോ, അല്ലാതെ മറ്റുള്ള പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല.

ഇദ്ദേഹത്തെ ഞാൻ നേരിട്ട് കാണുന്നത് ജൂൺ 29ന് എറണാകുളം വെസ്റ്റ് ടാഫിക്ക് പോലീസ് ഓഫീസിൽ വച്ചാണ്. പോലീസ് ഓഫീസർമാർ വിവരങ്ങൾ ചോദിച്ചു. എന്റെ മറുപടി രേഖപ്പെടുത്തി. ഞാൻ തിരിച്ച് കോഴിക്കോട്ടേക്ക് പോരുകയും ചെയ്തു. ജൂൺ 30 ന് എന്നെ ധർമ്മജൻ ബോൾഗാട്ടി വിളിക്കുകയും എന്നോടും, ഭാര്യയോടും സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്റെ നമ്പർ കൊടുത്തത് ഷാജി പട്ടിക്കരയാണ് എന്ന വിവരം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അത് എന്നും നിലനിൽക്കും. ഈ വിഷയം ചാനലിൽ വന്നതുമുതൽ എന്റെ തോളോട് തോൾ ചേർന്നു നിന്ന പ്രിയ ഗുരുനാഥൻമാരായ നിർമ്മാതാവ് ശ്രീ. ആന്റോ ജോസഫ്, ശ്രീ. ഷിബു.ജി.സുശീലൻ, എപ്പോഴും വിളിച്ചാശ്വസിപ്പിച്ച പ്രിയ സുഹൃത്ത് ബാദുഷ, ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ. ബി. ഉണ്ണിക്കൃഷ്ണൻ,

ഞാൻ ഒപ്പം വർക്ക് ചെയ്തിട്ടുള്ള എന്റെ പ്രിയ സംവിധായകർ, ഫെഫ്ക്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയനിലെ പ്രിയ സുഹൃത്തുക്കൾ, സിനിമാരംഗത്തുനിന്നുള്ള താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, നിർമ്മാതാക്കൾ… എല്ലാത്തിലുമുപരി എന്റെ ഭാര്യാസഹോദരൻ ഷമീർ അലി, എന്റെ സഹോദരന്മാരായ മുഹമ്മദ് മുസ്തഫ, ഷെബീറലി, എന്റെ പ്രിയ പത്‌നി ജെഷീദ ഷാജി, മാദ്ധ്യമ സുഹൃത്തുക്കൾ. എല്ലാവർക്കും ഹൃദയത്തിൽ ചാലിച്ച സ്‌നേഹത്തോടെ നന്ദി! സ്വന്തം ഷാജി പട്ടിക്കര

Related Posts

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും
Kerala News

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
3
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്
Kerala News

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
8
ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്
Kerala News

നാല് കുരുന്നുകൾക്ക് പുതുജീവനേകി കുഞ്ഞുമാലാഖ മടങ്ങി, ആലിൻ ഷെറിന് വിട നൽകി നാട്; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു

February 15, 2026
3
വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി  കേന്ദ്ര വ്യോമയാന മന്ത്രാലയം
India

വിമാനത്തിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് പ്ലേ ചെയ്യുന്നവർ ക്ക് എട്ടിന്റെ പണി, മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

February 15, 2026
3
ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ  ആണ്‍സുഹൃത്ത് മരിച്ച നിലയില്‍
Kerala News

ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

February 15, 2026
6
actor premkumar|bignewslive
Kerala News

നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, കെസി വേണുഗോപാല്‍ സംസാരിച്ചു

February 15, 2026
4
Load More
Next Post
woman | Kerala News

നിയമം നടപ്പാക്കി നാട്ടുകാർ

അടൂരില്‍ മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍

അടൂരില്‍ മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍

ആശ്വാസം; എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെയും ഫലം നെഗറ്റീവ്

ആശ്വാസം; എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെയും ഫലം നെഗറ്റീവ്

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

2 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

12 hours ago
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

13 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version