കോഴിക്കോട്: ലോക്ക് ഡൗണിന്റെ മറവില്‍ പ്രദേശത്താകെ ബ്ലാക്ക് മാന്‍ ഭീതി പരത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. പതിനെട്ടും, ഇരുപത്തിയൊന്നും വയസ്സുള്ള യുവാക്കളാണ് മുക്കം പോലീസിന്റെ പിടിയിലായത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് ചാലിപിലാവില്‍ അഷാദ്, പൊയിലില്‍ അജ്മല്‍ എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് ബ്ലാക്ക് മാന്‍ എന്ന പേരില്‍ ഭീതിപരത്തിയത് ഇവരാണെന്ന് പോലീസ് അറിയിച്ചു. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്.
ലോക്ഡൗണ്‍ കാലത്ത് പെണ്‍കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ റോഡരികില്‍ ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ബൈക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
മുക്കം പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി. പ്രതികളെ വാട്‌സാപ് വിഡിയോ കോള്‍ വഴി പോക്‌സോ കോടതി ജഡ്ജ് കെ.സുഭദ്രാമ്മ മുന്‍പാകെ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു.
















Discussion about this post