BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘പണം കൊടുത്താല്‍ കിട്ടിയേക്കാവുന്ന ‘നല്ല ബന്ധങ്ങള്‍’ വേണ്ടന്ന് അന്തസ്സായി പറയുക, അങ്ങോട്ട് പൊന്ന് കൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ട് പോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങള്‍’ കുറിപ്പുമായി അശ്വതി ശ്രീകാന്ത്

Soumya by Soumya
May 26, 2020
in Kerala News
0
‘പണം കൊടുത്താല്‍ കിട്ടിയേക്കാവുന്ന ‘നല്ല ബന്ധങ്ങള്‍’ വേണ്ടന്ന് അന്തസ്സായി പറയുക, അങ്ങോട്ട് പൊന്ന് കൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ട് പോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങള്‍’ കുറിപ്പുമായി അശ്വതി ശ്രീകാന്ത്
147
SHARES
45
VIEWS
Share on FacebookShare on Whatsapp

‘പണം കൊടുത്താല്‍ കിട്ടിയേക്കാവുന്ന നല്ല ബന്ധങ്ങള്‍ വേണ്ടന്ന് അന്താസ്സായി പറയുക, അങ്ങോട്ട് പൊന്ന് കൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ട് പോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങള്‍’ ഇത് അവതാരക അശ്വതി ശ്രീകാന്തിന്റെ വാക്കുകളാണ്. കൊല്ലം അഞ്ചലില്‍ പെണ്‍കുട്ടിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അശ്വതി. ഫേസ്ബുക്കിലൂടെയാണ് അശ്വതി തന്റെ പ്രതികരണം അറിയിച്ചത്.

READ ALSO

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്ക്, ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍

June 16, 2025
2
വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

വീട്ടില്‍ കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങി, ഒന്നര വയസുകാരിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

June 16, 2025
4

പഴയ തലമുറയോട് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും മകള്‍ കയറി ചെല്ലുന്ന വീട്ടില്‍ ഒരു കുറവും വരാതിരിക്കട്ടെയെന്നു കരുതി ഉള്ളതെല്ലാം വിറ്റു പെറുക്കി മകളോടൊപ്പം കൊടുത്തു വിടുന്നവരാണ് ആ തലമുറയിലെ അച്ഛനമ്മമാരെന്നും അശ്വതി കുറിക്കുന്നു. ”അതുകൊണ്ട് പ്രിയപ്പെട്ട പെണ്‍കുട്ടികളേ…നിങ്ങള്‍ ടീനേജില്‍ സ്വപ്നം കാണും പോലെ പിന്നണിയില്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ള മധുര മനോഹര സ്വപ്നമൊന്നുമല്ല ജീവിതം. അവിടെ നാളെ എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല.

പഠിക്കുന്ന കാലത്ത് കഴിയുന്നത്ര പഠിക്കുക. പഠിക്കാന്‍ മിടുക്ക് കുറവാണെങ്കില്‍ ഒരു കൈത്തൊഴിലെങ്കിലും നിര്‍ബന്ധമായും പഠിച്ചിരിക്കുക. ആരുമില്ലാതെയും നാളെ ജീവിക്കേണ്ടി വന്നേക്കാമെന്ന ബോധ്യം ഉണ്ടാക്കുക. പണം കൊടുത്താല്‍ കിട്ടിയേക്കാവുന്ന ‘നല്ല ബന്ധങ്ങള്‍’ വേണ്ടന്ന് അന്തസ്സായി പറയുക. അതിനു വേണ്ടി പലിശക്കാര്‍ക്ക് മുന്നില്‍ കൈനീട്ടരുതെന്ന് മാതാപിതാക്കളോടും- അശ്വതി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പഴയ തലമുറയോട് ഇനി പറഞ്ഞിട്ട് കാര്യമില്ല. ജോലിയില്ലാത്ത പെണ്ണിന് ചിലവിനു കൊടുക്കുന്നത് ഭർത്താവിന്റെ വലിയ ഔദാര്യമാണെന്ന് ധരിച്ച് വശായ ഒരു കൂട്ടരാണവർ. ഭർത്താവിന്റെ വീട്ടിലെ ഓരോ വസ്തുവിലും ഇത് ‘നിന്റെ അച്ഛൻ കണ്ട മുതലല്ല’ എന്നൊരു അദൃശ്യമായ എഴുത്തുണ്ടാവും. അത് ശരിയാണല്ലോ എന്ന് തലകുനിച്ച് എല്ലാം ‘ഏട്ടന്റെ/ ഇച്ചായന്റെ/ ഇക്കാന്റെ’ നല്ല മനസ്സെന്ന് ഊറ്റം കൊള്ളുന്ന ഭാര്യമാർ അവർക്കിടയിൽ ഉണ്ട്. തന്നതൊന്നും പോരെന്ന് പറഞ്ഞ് വീട്ടുകാരെ പിഴിയാനിറങ്ങുന്ന പഴയ KPAC ലളിതാ/ബിന്ദു പണിക്കർ കഥാപാത്രങ്ങൾ ഇഷ്ടം പോലെയുണ്ടാവും അവർക്കിടയിൽ. മകൾ കയറി ചെല്ലുന്ന വീട്ടിൽ ഒരു കുറവും വരാതിരിക്കട്ടെയെന്നു കരുതി ഉള്ളതെല്ലാം വിറ്റു പെറുക്കി മകളോടൊപ്പം കൊടുത്തു വിടുന്നവരാണ് ആ തലമുറയിലെ അച്ഛനമ്മമാർ. കുറ്റമല്ല… അവർക്ക്‌ അങ്ങനെ ചിന്തിക്കാനേ കഴിയൂ… സ്നേഹം കൊണ്ടാണ്.

അതുകൊണ്ട് പറയാനുള്ളത് ഇനിയും വിവാഹിതരാവാത്ത പെൺകുട്ടികളോടാണ്… വീട്ടിൽ വന്ന് പഴയ പത്രക്കടലാസ് എടുക്കുന്നവർ പോലും നമുക്ക് ഇങ്ങോട്ടാണ് പണം തരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമാണെങ്കിൽ കൂടി. അപ്പോൾ അങ്ങോട്ട് പണം കൊടുത്ത്, പൊന്നു കൊടുത്ത് തൃപ്തിയാകുമ്പോൾ കൂടെ കൊണ്ട് പോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാവണം.

കോളേജിൽ പഠിക്കുന്ന കാലത്ത് പല കൂട്ടുകാരും പറഞ്ഞു കേട്ടിട്ടുണ്ട് എങ്ങനെയെങ്കിലും ഒന്ന് കല്യാണം കഴിഞ്ഞ് പോയാൽ മതിയായിരുന്നു എന്ന്. അവരെ സംബന്ധിച്ചിടത്തോളം അത് എഴുതി തീരാത്ത പ്രോജെക്റ്റുകളിൽ നിന്നും എണ്ണിയാൽ തീരാത്ത സെമിനാറുകളിൽ നിന്നുമുള്ള രക്ഷപെടലുകൾ ആയിരുന്നു. വിവാഹിതയായി, അമ്മയായി, കുഞ്ഞുങ്ങളെ പെറ്റു വളർത്തി, സ്നേഹനിധിയായ ഭാര്യയായി, മരുമകളായി കഴിയുക എന്നത് അവരെ സംബന്ധിച്ച് വിദൂരമല്ലാത്ത ഒരു മനോഹര സ്വപ്നമായിരുന്നു. ഉദ്യോഗസ്ഥ ആവുക എന്ന ഓപ്ഷൻ ഉണ്ടായിരുന്നിട്ട് കൂടി സൗകര്യ പൂർവം കുടുംബത്തിൽ മാത്രം ഒതുങ്ങാൻ ഇഷ്ട്ടപെട്ടവർ.

അന്ന് കൗമാരത്തിന്റെ തുടുപ്പു മായും മുൻപേ കല്യാണ പന്തലിലേക്ക് തുള്ളിച്ചാടി പോയ പലരും ഇന്ന് frustrated housewives ആണ്. ഓരോ ഫോൺവിളികളുടെ അവസാനവും “നീയെങ്കിലും രക്ഷപെട്ടല്ലോടീ…സന്തോഷം ഉണ്ടെന്ന്” വീർപ്പടക്കി പറഞ്ഞു വയ്ക്കുന്നവർ. ആ തിരഞ്ഞെടുപ്പിൽ സന്തോഷപൂർവം ജീവിക്കുന്നവരുമുണ്ട്. ബന്ധം വേർപെടുത്തി തിരികെ നടന്ന് വീട്ടുകാരെ ആശ്രയിച്ച് കഴിയുന്നവരുണ്ട്. അകാലത്തിൽ ഭർത്താവ് മരണപ്പെട്ടപ്പോൾ പാതിവഴിയിൽ പകച്ച് നിന്നവളുണ്ട്. ഇഷ്ടമില്ലാത്ത വിവാഹത്തിന് വഴങ്ങി ഇന്നും കണ്ണീരുമായി ‘മക്കളെയോർത്ത്’ ജീവിച്ച് തീർക്കുന്നവരുണ്ട്…

അതുകൊണ്ട് പ്രിയപ്പെട്ട പെൺകുട്ടികളേ… നിങ്ങൾ ടീനേജിൽ സ്വപ്നം കാണും പോലെ പിന്നണിയിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉള്ള മധുര മനോഹര സ്വപ്നമൊന്നുമല്ല ജീവിതം. അവിടെ നാളെ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കും അറിയില്ല. Equipped ആവുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം. പഠിക്കുന്ന കാലത്ത് കഴിയുന്നത്ര പഠിക്കുക. പഠിക്കാൻ മിടുക്ക് കുറവാണെങ്കിൽ ഒരു കൈത്തൊഴിലെങ്കിലും നിർബന്ധമായും പഠിച്ചിരിക്കുക. ആരുമില്ലാതെയും നാളെ ജീവിക്കേണ്ടി വന്നേക്കാമെന്ന ബോധ്യം ഉണ്ടാക്കുക. പണം കൊടുത്താൽ കിട്ടിയേക്കാവുന്ന ‘നല്ല ബന്ധങ്ങൾ’ വേണ്ടന്ന് അന്തസ്സായി പറയുക. അതിനു വേണ്ടി പലിശക്കാർക്ക് മുന്നിൽ കൈനീട്ടരുതെന്ന് മാതാപിതാക്കളോടും.

കല്യാണ ചിലവിലേയ്ക്ക് അച്ഛനമ്മമാർ ഉറുമ്പു കൂട്ടും പോലെ കരുതിവയ്ക്കുമ്പോൾ എന്റെ വിവാഹത്തിന്റ ചിലവ് ഞാൻ തന്നെ വഹിച്ചോളാം എന്ന് പറയാൻ പറ്റുന്ന എത്ര പെണ്കുട്ടികളുണ്ട് നമുക്കിടയിൽ !! വിവാഹ സ്വപ്നങ്ങൾ കാണുമ്പോൾ അങ്ങനെയൊന്നു കൂടി കാണാൻ പഠിക്കൂ… ! ❤️

Tags: DowryDowry At WeddingDowry DeathDowry Disputedowry harassment

Related Posts

death|bignewslive
Kerala News

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കോളേജ് അധ്യാപിക ജീവനൊടുക്കിയ സംഭവം, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, മാതാപിതാക്കളുടെ മൊഴിയെടുക്കും

October 26, 2024
43
death|bignewslive
Kerala News

പത്തുലക്ഷം രൂപയും 50 പവനും നല്‍കി ആറുമാസം മുമ്പ് വിവാഹം, പിന്നാലെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് അമ്മായിയമ്മയുടെ ക്രൂരപീഡനം, കോളജ് അധ്യാപിക ജീവനൊടുക്കി

October 24, 2024
88
നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; കല്യാണം കഴിഞ്ഞ ദിവസം നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി,  രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ  സ്ത്രീധന പീഡനക്കുറ്റം ചുമത്തും
Kerala News

നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; കല്യാണം കഴിഞ്ഞ ദിവസം നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി, രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും

May 18, 2024
38
വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്: ഭര്‍ത്താവിന് അവകാശമില്ല
India

വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്: ഭര്‍ത്താവിന് അവകാശമില്ല

April 26, 2024
5.7k
21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
India

21 ലക്ഷം രൂപയും ആഡംബര കാറും കിട്ടിയില്ല: യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

April 2, 2024
200
ഷബ്നയുടെ മരണം: അമ്മാവന് പിന്നാലെ ഭര്‍തൃമാതാവും അറസ്റ്റില്‍
Kerala News

ഷബ്നയുടെ മരണം: അമ്മാവന് പിന്നാലെ ഭര്‍തൃമാതാവും അറസ്റ്റില്‍

December 14, 2023
682
Load More
Next Post
സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങി കേന്ദ്രം; ആദ്യം ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് മാത്രം ക്ലാസ്

സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങി കേന്ദ്രം; ആദ്യം ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് മാത്രം ക്ലാസ്

അഞ്ജന ഹരീഷ് ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല, വാദങ്ങള്‍ തള്ളി ഗോവ പോലീസ്, ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അഞ്ജന ഹരീഷ് ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല, വാദങ്ങള്‍ തള്ളി ഗോവ പോലീസ്, ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഹിന്ദി റീമേക്കിന് ഒരുങ്ങി ‘അയ്യപ്പനും കോശിയും’; അവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം

ഹിന്ദി റീമേക്കിന് ഒരുങ്ങി 'അയ്യപ്പനും കോശിയും'; അവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

4 hours ago
6
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

13 hours ago
5
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

13 hours ago
5
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

11 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version