തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. ആലപ്പുഴയില്‍ കടലില്‍ വീണ വിദ്യാര്‍ത്ഥിയും പാലക്കാട് മണ്ണാര്‍ക്കാട് വീട് തകര്‍ന്ന് വയോധികയും കാസര്‍കോട് ഒഴുക്കില്‍പ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്.
അതേസമയം, കണ്ണൂര്‍ കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് തീര്‍ഥാടകനെ കാണാതായി. ഇന്നലെ കനത്ത മഴയ്ക്കിടെ കടലില്‍ കാണാതായ ആലപ്പുഴ സ്വദേശി ഡോണിന്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാസര്‍കോട് പുത്തിഗെ കൊക്കച്ചാലില്‍ ഒഴുക്കില്‍പ്പെട്ട സാദത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ച രണ്ടാമത്തെയാള്‍. പാലക്കാട് മണ്ണാര്‍ക്കാട് മണലടിയില്‍ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ 10:30യോടെ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണ് മരിച്ചത്.
Discussion about this post