കുവൈറ്റ്: ശബരിമല വിധി പോലെ തന്നെ നടപ്പാക്കാനുള്ളതാണ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിധികള്‍ എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ചില കോടതി വിധികള്‍ നടപ്പാക്കുകയും മറ്റു ചിലത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല. ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധിപോലെ തന്നെ നടപ്പാക്കാനുള്ളതാണ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കോടതി വിധികളെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.
ഒരു പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് സഭയുടെ ദേവാലയങ്ങളില്‍ വിലക്ക് ഉണ്ടായിരുന്നു.അത് സഭയുടെ തീരുമാനപ്രകാരം മാറ്റുകയായിരുന്നെന്നും കാതോലിക്കാ ബാവാ കുവൈറ്റില്‍ പറഞ്ഞു.
Discussion about this post