കൊച്ചി: പ്രവാസികളെ നാട്ടില്‍ മടക്കിയെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം നെടുമ്പാശ്ശേരിയിലിറങ്ങി. വൈകിട്ട് 6.25 നാണ് ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം എത്തിയത്. 181 പ്രവാസികളില്‍ 75 പേര്‍ ഗര്‍ഭിണികളാണ്. ചികിത്സ ആവശ്യമുള്ള 35 പേരും മുതിര്‍ന്ന പൗരന്‍മാരും ഇക്കൂട്ടത്തിലുണ്ട്.
വൈദ്യപരിശോധനയ്ക്ക് ശേഷമെ യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് കടത്തി വിടൂ. വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്. അടിയന്തര സാഹചര്യമുണ്ടായാല്‍ ചികിത്സ നല്‍കാനായി ഡോക്ടര്‍മാരും നഴ്സുമാരും വിമാനത്തിലുണ്ടായിരുന്നു.
റാപ്പിഡ് ടെസ്റ്റ് നടത്തി കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്. പ്രവാസികളെ യാത്രയാക്കാന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ നേരിട്ടെത്തിയിരുന്നു.












Discussion about this post