കോട്ടയം: തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡ്രൈവര്‍ നാമക്കല്‍ സര്ക്കാര്ആശുപത്രിയില്ചികിത്സയിലാണ്. കോവിഡ് പരിശോധന സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചു.
മെയ് 3ന് രാവിലെ 6 മണിക്ക് ആണ് തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നും കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി എത്തിയത്. തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മെയ് 4ന് തിരികെ പോയി.
യാത്രാമധ്യേ തമിഴ്നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളുടെ സാമ്പിള്‍ ശേഖരിച്ചു. ഇയാളുമായി കൂടുതല്‍ പേര് സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post