തിരുവനന്തപുരം: മുസ്ലിം വിഭാഗത്തിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശനം നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ എന്‍ ഗോപാലകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് അശോകന്‍ ചെരുവില്‍ രംഗത്ത്. നാഥുറാം വിനായക് ഗോഡ്‌സെയെ മാറ്റി നിറുത്തിയാല്‍ എന്‍.ഗോപാലകൃഷ്ണനേക്കാള്‍ വിഷമുള്ള ഒരു വര്‍ഗ്ഗീയ ഭീകര പ്രചാരകന്‍ രാജ്യത്തു വേറെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അശോകന്‍ ചെരുവിലിന്റെ പ്രതികരണം. ഇന്ത്യയില്‍ കൊറോണ വൈറസ് പരത്തിയത് മുസ്ലീമുകളാണെന്ന് ആര്‍.എസ്.എസ് ശാസ്ത്രഞ്ജന്‍ എന്‍.ഗോപാലകൃഷ്ണന്‍ പറയുന്നു. നാടുനീളെ നടന്ന് നിരത്തില്‍ തുപ്പിയിട്ടും മൂത്രമൊഴിച്ചിട്ടും തുപ്പല്‍ പുരട്ടിയ നോട്ടുകള്‍ വിതരണം ചെയ്തിട്ടുമാണത്രെ അവര്‍ ഈ രോഗം പരത്തിയത് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ആട്ടിന്‍തോല്‍ ഊരിമാറ്റിക്കൊണ്ട് തനി ചെന്നായ് ഭാഷയിലാണ് ഗോപാലകൃഷ്ണന്‍ ഇത്തവണ സംസാരിച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ മുസ്ലീമുകളെ തകര്‍ക്കുമെന്നും ആ സമയത്ത് മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമേ അവരുടെ കൂടെ നില്‍ക്കാനുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞുവെന്നും നാഥുറാം വിനായക് ഗോഡ്‌സെയെ മാറ്റി നിറുത്തിയാല്‍ എന്‍.ഗോപാലകൃഷ്ണനേക്കാള്‍ വിഷമുള്ള ഒരു വര്‍ഗ്ഗീയ ഭീകര പ്രചാരകന്‍ രാജ്യത്തു വേറെ ഉണ്ടായിട്ടില്ലെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇയാളുമായി താരതമ്യം ചെയ്യുമ്പോള്‍ ശശികല ടീച്ചറൊക്കെ നീര്‍ക്കോലികള്‍ മാത്രമാണ്. ഇത്ര നികൃഷ്ടമായി മതവിദ്വേഷം പ്രചരിപ്പിച്ച് ചോരപ്പുഴ ഒഴുക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ നമ്മുടെ നിയമസംവിധാനത്തിനു നിവൃത്തിയില്ലേ? മതത്തിന്റെ ഉരുക്കു കവചത്തിനകത്ത് ഏതു ഭീകരതക്കും ഒളിച്ചിരിക്കാനാവുന്നു എന്നത് വലിയ ഭയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യയില്‍ കൊറോണ വൈറസ് പരത്തിയത് മുസ്ലീമുകളാണെന്ന് ആര്‍.എസ്.എസ് ശാസ്ത്രഞ്ജന്‍ എന്‍.ഗോപാലകൃഷ്ണന്‍ പറയുന്നു. നാടുനീളെ നടന്ന് നിരത്തില്‍ തുപ്പിയിട്ടും മൂത്രമൊഴിച്ചിട്ടും തുപ്പല്‍ പുരട്ടിയ നോട്ടുകള്‍ വിതരണം ചെയ്തിട്ടുമാണത്രെ അവര്‍ ഈ രോഗം പരത്തിയത്.
ആട്ടിന്‍തോല്‍ ഊരിമാറ്റിക്കൊണ്ട് തനി ചെന്നായ് ഭാഷയിലാണ് ഗോപാലകൃഷ്ണന്‍ ഇത്തവണ സംസാരിച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ മുസ്ലീമുകളെ തകര്‍ക്കുമെന്നും ആ സമയത്ത് മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമേ അവരുടെ കൂടെ നില്‍ക്കാനുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.
നാഥുറാം വിനായക് ഗോഡ്‌സെയെ മാറ്റി നിറുത്തിയാല്‍ എന്‍.ഗോപാലകൃഷ്ണനേക്കാള്‍ വിഷമുള്ള ഒരു വര്‍ഗ്ഗീയ ഭീകര പ്രചാരകന്‍ രാജ്യത്തു വേറെ ഉണ്ടായിട്ടില്ല. ഇയാളുമായി താരതമ്യം ചെയ്യുമ്പോള്‍ ശശികല ടീച്ചറൊക്കെ നീര്‍ക്കോലികള്‍ മാത്രമാണ്.
വേദപണ്ഡിതന്‍ ശാസ്ത്രജ്ഞന്‍ എന്നീ വിശേഷണങ്ങളോടെയാണത്രെ ആര്‍.എസ്.എസ്. ക്യാമ്പുകളില്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. വേദജ്ഞാനം ശാസ്ത്രം എന്നിവയെക്കുറിച്ച് ആര്‍.എസ്.എസ്. പുലര്‍ത്തുന്ന ധാരണ എന്താണെന്ന് നിശ്ചയമില്ല. മാപ്പെഴുതിക്കൊടുത്ത് ജയിലില്‍ നിന്ന് പുറത്തു വരുന്നത് സ്വാതന്ത്ര്യസമരമാണെന്നാണല്ലോ അവര്‍ വ്യാഖ്യാനിക്കുന്നത്. ഇക്കണക്കിന് അബൂബക്കര്‍ അല്‍ ബഗ്ദാദിയായിരിക്കും ഐ.എസിന്റെ ശാസ്ത്രജ്ഞന്‍. (അദ്ദേഹത്തിനും ഡോക്ടറേറ്റുണ്ട്)
ഇത്ര നികൃഷ്ടമായി മതവിദ്വേഷം പ്രചരിപ്പിച്ച് ചോരപ്പുഴ ഒഴുക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ നമ്മുടെ നിയമസംവിധാനത്തിനു നിവൃത്തിയില്ലേ? മതത്തിന്റെ ഉരുക്കു കവചത്തിനകത്ത് ഏതു ഭീകരതക്കും ഒളിച്ചിരിക്കാനാവുന്നു എന്നത് വലിയ ഭയമുണ്ടാക്കുന്നു.
അശോകന്‍ ചരുവില്‍
04 05 2020
















Discussion about this post