തൃശൂര്‍: സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രത്തിലെ കോമരം കല്‍പ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം പറഞ്ഞതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ തൃശ്ശൂര്‍ മണലൂര്‍ സ്വദേശി ശ്യാംഭവിയാണ് ബുധനാഴ്ച തൂങ്ങി മരിച്ചത്.
തൃശൂര്‍ അന്തിക്കാടാണ് സംഭവം. കഴിഞ്ഞ ആഴ്ച കുടുംബക്ഷേത്രത്തില്‍ നടന്ന തോറ്റംപാട്ടിനിടെ വീട്ടമ്മ സ്വഭാവ ദൂഷ്യമുള്ളയാളാണെന്ന് കോമരം പറഞ്ഞിരുന്നു. ഇരുനൂറോളം ആളുകള്‍ക്ക് മുന്നില്‍ വച്ചായിരുന്നു കോമരത്തിന്റെ കല്‍പ്പന. സ്വഭാവ ദൂഷ്യത്തിന് കുടുംബ ക്ഷേത്രത്തില്‍ മാപ്പ് പറയണമെന്നും കോമരം ആവശ്യപ്പെട്ടു. ഇതിന്റെ അപമാന ഭാരത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
കോമരമായ ശ്രീകാന്തും സുഹൃത്ത് ജനമിത്രനും നേരത്തെയും യുവതിയെപ്പറ്റി ദുഷ്പ്രചാരണം നടത്തിയിരുന്നെന്നും കുടുംബം ആരോപിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്യാംഭവി. സംഭവത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശവാസികളുടെ മൊഴിയെടുത്ത് വിശദമായി അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Discussion about this post