BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നിങ്ങളെന്ത് മനുഷ്യനാണ്! ഫഹദിന് പ്രേക്ഷകരോട് സംവദിക്കാന്‍ കണ്ണുകള്‍ മാത്രം മതി; ട്രാന്‍സ് കണ്ട് ഇറങ്ങിയതിനു പിന്നാലെ വാനോളം പുകഴ്ത്തി പ്പ്

Soumya by Soumya
February 21, 2020
in Kerala News
0
നിങ്ങളെന്ത് മനുഷ്യനാണ്! ഫഹദിന് പ്രേക്ഷകരോട് സംവദിക്കാന്‍ കണ്ണുകള്‍ മാത്രം മതി; ട്രാന്‍സ് കണ്ട് ഇറങ്ങിയതിനു പിന്നാലെ വാനോളം പുകഴ്ത്തി പ്പ്
55
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ഇപ്പോള്‍ തീയ്യേറ്ററില്‍ നിറഞ്ഞോടുകയാണ്. അതും മികച്ച പ്രേക്ഷക പ്രതികരണം നേടികൊണ്ട് തന്നെ. ഇ്പപോള്‍ ചിത്രം കണ്ടതിനെ കുറിച്ച് സന്ദീപ് ദാസ് എഴുതിയ ഒരു കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. നിങ്ങളെന്ത് മനുഷ്യനാണെന്ന സന്ദീപ് ദാസ് കുറിച്ചത് ഫഹദ് ഫാസിലിന്‍റെ അഭിനയ മികവിനെയാണ് എടുത്ത് കാണിക്കുന്നത്.

READ ALSO

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

June 9, 2025
4
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

വീണ്ടും കാലവര്‍ഷം ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലേർട്ട്

June 9, 2025
2

അന്‍വര്‍ റഷീദിന്‍റെ ‘ട്രാന്‍സ് ‘ എന്ന സിനിമയ്ക്ക് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഫഹദ് ഫാസില്‍ തന്‍റെ വേഷം ഗംഭീരമാക്കിയെന്ന് സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരേസ്വരത്തില്‍ പറയുന്നു! അസാമാന്യപ്രതിഭകളില്‍ മാത്രം കണ്ടുവരുന്ന ഒരു സവിശേഷതയാണത്. സിനിമയുടെ സ്വഭാവം എന്തായാലും ചില അഭിനേതാക്കള്‍ വേറിട്ടുനില്‍ക്കുമെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം;

അന്‍വര്‍ റഷീദിന്‍റെ ‘ട്രാന്‍സ് ‘ എന്ന സിനിമയ്ക്ക് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഫഹദ് ഫാസില്‍ തന്‍റെ വേഷം ഗംഭീരമാക്കിയെന്ന് സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരേസ്വരത്തില്‍ പറയുന്നു ! അസാമാന്യപ്രതിഭകളില്‍ മാത്രം കണ്ടുവരുന്ന ഒരു സവിശേഷതയാണത്. സിനിമയുടെ സ്വഭാവം എന്തായാലും ചില അഭിനേതാക്കള്‍ വേറിട്ടുനില്‍ക്കും.

ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ഫഹദിന്‍റെ ആദ്യ സിനിമയായ ‘കൈയ്യെത്തും ദൂരത്ത്’ റിലീസായത്.ആ സിനിമയും ഫഹദിന്‍റെ അഭിനയവും ഒട്ടും ഇഷ്ടപ്പെട്ടില്ല.പിന്നീട് അയാള്‍ എങ്ങോ അപ്രത്യക്ഷനായി. ഏഴുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ഫഹദ് തിരിച്ചുവന്നു.പക്ഷേ അയാളുടെ സിനിമകള്‍ കാണാന്‍ എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു.ഫഹദ് മഹാമോശം നടനാണെന്ന മുന്‍വിധി എന്‍റെ മനസ്സില്‍ അത്രമേല്‍ ഉറച്ചുപോയിരുന്നു.

ഫഹദിനെ നായകനാക്കി ‘ഡയമണ്ട് നെക്ലെയ്സ് ‘ എന്ന ചിത്രം ലാല്‍ജോസ് അനൗണ്‍സ് ചെയ്തപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്.പ്രഗല്‍ഭനായ ഫിലിംമേക്കറുടെ സ്വബോധം നഷ്ടപ്പെട്ടുവോ എന്നുവരെ സംശയിച്ചുപോയി ! അത്തരം ജല്പനങ്ങള്‍ ലാല്‍ജോസിന്‍റെ ചെവിയിലും എത്തിയിട്ടുണ്ടാവണം. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു-

“പുതുതലമുറയില്‍ പകരംവെയ്ക്കാനില്ലാത്ത നടനാണ് ഫഹദ് ഫാസില്‍.ആരുടെയും സിംഹാസനത്തില്‍ കയറിയിരിക്കാനല്ല അയാളുടെ ശ്രമം.തന്‍റേതായ ഒരു ശൈലി കണ്ടെത്തണം എന്നാണ് ഫഹദിന്‍റെ മോഹം….” ലാല്‍ ജോസിന്‍റെ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ ’22 ഫീമെയ്ല്‍ കോട്ടയം’ കണ്ടത്.ആ ഒറ്റ സിനിമകൊണ്ട് ഞാന്‍ ഫഹദ് എന്ന നടന്‍റെ ആരാധകനായി മാറി !

ഗംഭീരനടന്‍ എന്ന യാഥാര്‍ത്ഥ്യത്തേക്കാള്‍ സിനിമയോടുള്ള ഫഹദിന്‍റെ സമീപനമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.വിഗ്ഗ് ഉപയോഗിക്കാതെ കഷണ്ടി കയറിത്തുടങ്ങിയ തലയുമായി അയാള്‍ വന്നു.വില്ലനായും സ്ത്രീലമ്പടനായും അഭിനയിക്കാന്‍ യാതൊരു മടിയും ഇല്ലായിരുന്നു. കുടുംബപ്രേക്ഷകരുടെ പിന്തുണ നഷ്ടമാകും എന്ന ഭയത്തില്‍ ബെഡ്റൂം സീനുകളോട് മുഖംതിരിച്ചതുമില്ല.ഇപ്പോള്‍ ഇതെല്ലാം സാധാരണ കാര്യങ്ങളായി തോന്നിയേക്കാം.പക്ഷേ അന്ന് അതൊരു വിപ്ലവം തന്നെയായിരുന്നു.

ബാംഗ്ലൂര്‍ ഡെയ്സിന്‍റെ കൂടുതല്‍ രംഗങ്ങളിലും ഹീറോ പരിവേഷത്തില്‍ നില്‍ക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.അവിടെ ഫഹദ് ഈഗോ കാണിച്ചില്ല. പാര്‍വ്വതിയുടെ സിനിമയാണ് ടേക്ക് ഓഫ്.ഫഹദ് എത്തുന്നത് വളരെ വൈകിയാണ്.നായികയ്ക്കുമുമ്പില്‍ തന്‍റെ പ്രാധാന്യം കുറഞ്ഞുപോയി എന്ന് പരിതപിക്കാന്‍ ഫഹദിന് താത്പര്യമില്ലായിരുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയില്‍ ഫഹദ് മോഷ്ടാവായിരുന്നു.സകല പൊലീസുകാരും കുനിച്ചുനിര്‍ത്തി ഇടിക്കുന്ന കള്ളന്‍ ! വില്ലന്‍റെ തല്ലുകൊണ്ട് മുണ്ടുരിഞ്ഞുപോകുന്ന നായകനെ നാം മഹേഷിന്‍റെ പ്രതികാരത്തില്‍ കണ്ടു.പേടിത്തൊണ്ടനായ പ്രകാശനെ സത്യന്‍ അന്തിക്കാടും കാണിച്ചുതന്നു.

സൗബിന്‍ ഷാഹിറിന്‍റെ വഴികാട്ടിയാണ് ഫഹദ് എന്ന് പറയാം.സൗബിന്‍ നായകനായി അഭിനയിച്ച കുമ്പളങ്ങി നൈറ്റ്സില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാനും ഫഹദ് തയ്യാറായി.ഇതെല്ലാം ചെയ്യാന്‍ ഫഹദിനല്ലാതെ മറ്റാര്‍ക്കു കഴിയും!? സ്വന്തം ഇമേജിനെ ഇത്രമേല്‍ വകവെയ്ക്കാത്ത മറ്റൊരു നടനുണ്ടോ എന്ന് സംശയമാണ്.ഫഹദിന് കഥാപാത്രങ്ങള്‍ മാത്രമാണ് പ്രധാനം. സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം കൊതിക്കുന്ന ഒന്നാണ് സൂപ്പര്‍താരപദവി.ഫഹദ് അവിടെയും വ്യത്യസ്തനാകുന്നു.ഫാന്‍സ് അസോസിയേഷന്‍ ഇല്ലാത്ത നടനാണ് അയാള്‍.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “പിള്ളേര് പഠിക്കട്ടെ” എന്നാണ് ഫഹദ് അഭിപ്രായപ്പെട്ടത്.ആരംഭകാലം മുതല്‍ക്ക് ഫഹദിന്‍റെ നിലപാട് അതായിരുന്നു.അല്ലാതെ പേരെടുത്തതിനുശേഷം ആദര്‍ശം വിളമ്പിയതല്ല.

എല്ലാം വഴങ്ങുന്ന നടനാണ് ഫഹദ്.ജന്മസിദ്ധമായ കഴിവുകള്‍ക്കൊപ്പം കഠിനാദ്ധ്വാനം കൂടി ചെരുമ്പോള്‍ ഉണ്ടാവുന്ന റിസള്‍ട്ട്.കാര്യമായ തയ്യാറെടുപ്പുകളൊന്നും ഇല്ലാതെയാണ് ഫഹദ് തൊണ്ടിമുതലില്‍ അഭിനയിച്ചത്.എന്നിട്ടും ആ റോള്‍ അയാള്‍ അവിസ്മരണീയമാക്കി.ഇന്‍റര്‍വെല്ലിന് തൊട്ടുമുമ്പുള്ള ആ കള്ളച്ചിരി മനസ്സില്‍ നിന്ന് മായുമോ?

കഥാപാത്രങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടാനും ഫഹദ് ഒരുക്കമാണ്.റിലീസാകാന്‍ പോകുന്ന ‘മാലിക് ‘ എന്ന ചിത്രത്തിനുവേണ്ടി ഫഹദ് 20 കിലോ ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു.ഫഹദിന്‍റെ അഭിനയത്തിന് അന്താരാഷ്ട്ര നിലവാരമുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്.ഒരുതവണ പരാജയപ്പെട്ടാല്‍ അത് ലോകാവസാനമല്ലെന്നും തേച്ചുമിനുക്കാത്ത പ്രതിഭകൊണ്ട് ഉപയോഗമില്ലെന്നും ഫഹദ് നമ്മെ പഠിപ്പിക്കുന്നു. ഫഹദിന്‍റെ സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ക്ക് തൊണ്ടിമുതലിലെ സുരാജിന്‍റെ അവസ്ഥയാണ്.”നിങ്ങളെന്ത് മനുഷ്യനാണ്!?’ എന്ന് കൂടെക്കൂടെ ചോദിച്ചുപോവും! ഫഹദിന് പ്രേക്ഷകരോട് സംവദിക്കാന്‍ തന്‍റെ കണ്ണുകള്‍ മാത്രം മതി.അവയുടെ ചൈതന്യം നഷ്ടപ്പെടാതിരിക്കട്ടെ !

കയ്പുനിറഞ്ഞ അരങ്ങേറ്റത്തിനുശേഷം ഫഹദ് സിനിമയില്‍നിന്ന് മാറിനിന്നിരുന്ന സമയത്ത് സംവിധായകന്‍ ഫാസില്‍ മനോരമ ന്യൂസിന് ഒരു അഭിമുഖം നല്‍കിയിരുന്നു.ഒരുപാട് പുതുമുഖങ്ങളെ സൂപ്പര്‍താരങ്ങളാക്കിയ ഫാസിലിന് സ്വന്തം മകനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചില്ലല്ലോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ഫാസില്‍ ആത്മവിശ്വാസത്തോടെ പറഞ്ഞത് “ഹീ വില്‍ കം ബാക്ക് ” എന്നാണ് ! ആ മറുപടി മലയാളസിനിമയുടെ ഐതിഹ്യത്തിന്‍റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.ഫഹദ് തിരിച്ചുവന്നു.പ്രേക്ഷകമനസ്സുകളില്‍ നിന്ന് ഇനിയൊരു മടങ്ങിപ്പോക്കുണ്ടാവില്ല.മറ്റൊരു അജ്ഞാതവാസത്തിന് ആ ചെറിയ വലിയ മനുഷ്യന്‍ ധൈര്യപ്പെടുകയുമില്ല !

Tags: Fahad FaasilFahad faasil acting

Related Posts

സർക്കാർ ആശുപത്രിയിൽ ഫഹദ് ഫാസിലിന്റെ സിനിമാ ഷൂട്ടിങ്; അത്യാഹിത വിഭാഗത്തിൽ വലഞ്ഞ് രോഗികൾ; അങ്കമാലിയിലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
Entertainment

സർക്കാർ ആശുപത്രിയിൽ ഫഹദ് ഫാസിലിന്റെ സിനിമാ ഷൂട്ടിങ്; അത്യാഹിത വിഭാഗത്തിൽ വലഞ്ഞ് രോഗികൾ; അങ്കമാലിയിലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

June 28, 2024
13
‘ആടുജീവിതത്തിലെ നജീബാകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്; അതിന് നന്ദിയുണ്ട്’; പൃഥ്വിരാജിനെ വാഴ്ത്തി ഫഹദ് ഫാസിൽ
Entertainment

‘ആടുജീവിതത്തിലെ നജീബാകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് നീ മാത്രമാണ്; അതിന് നന്ദിയുണ്ട്’; പൃഥ്വിരാജിനെ വാഴ്ത്തി ഫഹദ് ഫാസിൽ

March 31, 2024
245
ഫഹദിന്റെ വാഹനശേഖരത്തിലേക്ക് ലംബോർഗിനിയുടെ ആഡംബരവും; ഉറുസ് സ്വന്തമാക്കി താരം
Autos

ഫഹദിന്റെ വാഹനശേഖരത്തിലേക്ക് ലംബോർഗിനിയുടെ ആഡംബരവും; ഉറുസ് സ്വന്തമാക്കി താരം

August 18, 2022
25
‘എന്ത് ഭാഗ്യവാനാണ് താൻ, അല്ലാതെന്ത് പറയാൻ’; ഏഴാം വിവാഹ വാർഷിക ദിനത്തിൽ ഫഹദിന് കിടിലൻ ആശംസയുമായി നസ്രിയ
Entertainment

‘എന്ത് ഭാഗ്യവാനാണ് താൻ, അല്ലാതെന്ത് പറയാൻ’; ഏഴാം വിവാഹ വാർഷിക ദിനത്തിൽ ഫഹദിന് കിടിലൻ ആശംസയുമായി നസ്രിയ

August 21, 2021
109
AP Adbullahkutty | Bignewslive
Kerala News

‘അഭിനയിക്കുകയല്ല, ജീവിക്കുകയാണ്; മലയാളസിനിമയ്ക്ക് ദൈവം അനുഗ്രഹിച്ച് നല്‍കിയ പൊന്നുമോനാണ് ഫഹദ്’ മാലിക് ചിത്രത്തെ കുറിച്ച് അബ്ദുള്ളക്കുട്ടി, കുറിപ്പ്

July 24, 2021
23
fahad faasil
Entertainment

വിലക്കുമെന്ന് ഫഹദ് ഫാസിലിനോട് പറഞ്ഞിട്ടില്ല; ഫോണിൽ വിശദീകരണം തേടി; ഒടിടി റിലീസിന് ഇനി സഹകരിക്കില്ലെന്ന് ഉറപ്പ് നൽകിയെന്നും ഫിയോക്ക്

April 12, 2021
56
Load More
Next Post
കണ്ണൂരില്‍ മന്ത്രി ഇപി ജയരാജന്‍റെ പേരുപയോഗിച്ച് വീണ്ടും ജോലി തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

കണ്ണൂരില്‍ മന്ത്രി ഇപി ജയരാജന്‍റെ പേരുപയോഗിച്ച് വീണ്ടും ജോലി തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

പോലീസിനെ വെട്ടിച്ച് സംസ്ഥാനത്ത് ഭീതിപരത്തിയ ‘ഓട്ടോ ദമ്പതികളെ’ കുടുക്കിയതും ഓട്ടോ തന്നെ, സംഭവം ഇങ്ങനെ

പോലീസിനെ വെട്ടിച്ച് സംസ്ഥാനത്ത് ഭീതിപരത്തിയ 'ഓട്ടോ ദമ്പതികളെ' കുടുക്കിയതും ഓട്ടോ തന്നെ, സംഭവം ഇങ്ങനെ

‘മഴ ഞാനറിഞ്ഞിരുന്നില്ല’ പാട്ടിനെ മനോഹരമായി പുനരാവിഷ്‌കരിച്ച് അനൂപ് ശിവശങ്കരനും സുഹൃത്തുക്കളും; വീഡിയോ

'മഴ ഞാനറിഞ്ഞിരുന്നില്ല' പാട്ടിനെ മനോഹരമായി പുനരാവിഷ്‌കരിച്ച് അനൂപ് ശിവശങ്കരനും സുഹൃത്തുക്കളും; വീഡിയോ

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

7 hours ago
4
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

26 mins ago
4
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

24 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version