കണ്ണൂര്‍: കണ്ണൂരില്‍ മന്ത്രി ഇപി ജയരാജന്റെ പേര് ഉപയോഗിച്ച് വീണ്ടും ജോലി തട്ടിപ്പ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തങ്ങള്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളാണെന്നും ജോലി ഉറപ്പായി വാങ്ങിതരാം എന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. പയ്യന്നൂരില്‍ നിന്നാണ് മൂന്ന് പേരും അറസ്റ്റിലായത്. പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് അരലക്ഷം രൂപ ജോലി വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് വാങ്ങിയെന്ന് കണ്ടെത്തി. ഇതിനു മുന്‍പും സമാന സംഭവം അരങ്ങേറിയിട്ടുണ്ട്.
Discussion about this post