തീയില്‍ വെന്തരിഞ്ഞ കുരുവിക്കുഞ്ഞുങ്ങളുടെ കരളലിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഭാരതപ്പുഴയുടെ മാറിലെ മായന്നൂര്‍ പാലത്തിന് ചുവടെയാണ് കണ്ണില്ലാത്ത ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷോബി ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
തീയില്‍ വെന്തെരിഞ്ഞ കുഞ്ഞുകുരുവികള്‍, കരിഞ്ഞ കിളിക്കൂട്, കുഞ്ഞുജഡങ്ങള്‍ക്കും കിളിക്കൂടിനും കൂട്ടിരുന്ന് രണ്ട് കുങ്കുമക്കുരുവികള്‍.. ഇൗ ദൃശ്യങ്ങളെല്ലാം കാഴ്ചക്കാരന്റെ കണ്ണുനിറയ്ക്കുന്നതാണ്. സാമൂഹ്യവിരുദ്ധരാവാം ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് ഷോബി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
കുരുവികള്‍ സങ്കടം പറയും പോലെ അടുത്ത് വന്ന് കരയുന്നത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കുറച്ച് നേരം ആ കാഴ്ച്ച നോക്കി നിന്നപോഴേക്കും കണ്ണു നിറഞ്ഞുവെന്നും പിന്നെ അധികനേരം ആ കാഴ്ച്ച കാണാന്‍ കണ്ണുനീര് സമ്മതിച്ചില്ലെന്നും ഷോബി പറയുന്നു.
ഷോബിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ഭാരത പുഴയുടെ മാറില്‍ മായന്നൂര്‍ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്.ദേശാടന പക്ഷികളില്‍ ഏറ്റവും ഭംഗിയുള്ള ഈ ചെറുപക്ഷികളുടെ കൂടുകളാണ് തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടത്. ആപ്രദേശത്ത് മദ്യപിക്കാന്‍ വരുന്ന ആളുകള്‍ കൂടുതലാണ്. ഫോട്ടോഗ്രാഫര്‍മാര്‍ ആ സ്ഥലത്തേക്ക് വരുന്നതിന്റെ ദേഷ്യം തീര്‍ത്തതാണ്.
രാവിലെ പക്ഷിനിരീക്ഷണത്തിന് ചെന്ന ഞങ്ങള്‍ ആ കാഴ്ച്ച കണ്ട് മരവിച്ചു പോയി. അങ്ങേയറ്റം സങ്കടതോടെയാണ് ഈ ചിത്രങ്ങള്‍ ഞങ്ങള്‍ പകര്‍ത്തിയത്. പറക്കമറ്റ ബാല്യം ചുട്ടെരിച്ചപ്പോള്‍ എന്ത് നേടി മനുഷ്യാ നീ. ഈ കുരുവികള്‍ സങ്കടം പറയും പോലെ അടുത്ത് വന്ന് കരയുന്നത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കുറച്ച് നേരം ആ കാഴ്ച്ച നോക്കി നിന്നപോഴേക്കും കണ്ണു നിറഞ്ഞു. പിന്നെ അധികനേരം ആ കാഴ്ച്ച കാണാന്‍ കണ്ണുനീര് സമ്മതിച്ചില്ല ഞങ്ങള്‍ തിരിച്ച് പോന്നു.
Discussion about this post