കോഴിക്കോട്: റഫ്രിജറേറ്റര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. കോഴിക്കാട് ജില്ലയിലാണ് ദാരുണ സംഭവം. സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശി അന്‍വര്‍ സാദത്ത് ആണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയാണ് അന്‍വര്‍ സാദത്ത്. ഷോക്കേറ്റ് ബോധരഹിതനായ അന്‍വറിനെ സമീപവാസികള്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനത ഹൗസില്‍ കുട്ടി ഹസന്റെയും കെപി നഫീസയുടെയും മകനാണ് അന്‍വര്‍ സാദത്ത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സഹോദരങ്ങള്‍: അബ്ദുള്‍ നജീബ്, അവറാന്‍, ബഷീര്‍, ഗഫൂര്‍, റഷീദ്, ഷാജഹാന്‍, റംലത്ത്, തസ്ലീന, സുബൈദ.
Discussion about this post