കോട്ടക്കല്‍: തൃശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി. വെന്നിയൂര്‍ കൊടിമരത്താണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വരികയായിരുന്ന പിക്കപ്പ് വാനിനെ ഇടിച്ച ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
Discussion about this post