ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി മാറ്റിവെച്ചു. നാല് റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. റിവ്യൂ ഹര്‍ജികളില്‍ അനുകൂല നിലപാട് കോടതി സ്വീകരിച്ചാല്‍ മാത്രമെ റിട്ട് ഹര്‍ജി പരിഗണിക്കേണ്ട സാഹചര്യം വരൂ. അല്ലാത്തപക്ഷം റിട്ട് ഹര്‍ജി സ്വഭാവികമായി തന്നെ തള്ളി പോകും. റിവ്യൂ ഹര്‍ജിയില്‍ കോടതി സ്വീകരിക്കുന്ന നിലപാട് റിട്ട് ഹര്‍ജിക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ഇന്ന് മൂന്നിന് സുപ്രീംകോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എഎം ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുള്ളത്. ജഡ്ജിമാരുടെ ചേംബറില്‍ വൈകുന്നേരം മൂന്നിന് ഹര്‍ജികള്‍ പരിഗണിക്കും. ചേംബറില്‍ അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കക്ഷികള്‍ക്കും പ്രവേശനമില്ല.
48 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ലഭിച്ചിരിക്കുന്നത്.
Discussion about this post