BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മരിച്ചു കിടക്കുന്ന ബഷീര്‍ എന്ന പാവം മനുഷ്യനെ തരിമ്പും ബഹുമാനിക്കാത്ത രചനാശൈലി; ആ പോസ്റ്റിലെ മനുഷ്യത്വമില്ലായ്മ ഞെട്ടിച്ചു; ശ്രീറാമിനെ പിന്തുണച്ചവരോട് സന്ദീപിനും ഉണ്ട് ചിലത് പറയാന്‍

അര്‍ധരാത്രിയിലെ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ബൈക്ക് റോഡിന്റെ അരികിലേക്ക് ഒതുക്കിനിര്‍ത്തി സംസാരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സന്ദീപ് കുറിച്ചു.

Soumya by Soumya
August 5, 2019
in Kerala News
0
മരിച്ചു കിടക്കുന്ന ബഷീര്‍ എന്ന പാവം മനുഷ്യനെ തരിമ്പും ബഹുമാനിക്കാത്ത രചനാശൈലി; ആ പോസ്റ്റിലെ മനുഷ്യത്വമില്ലായ്മ ഞെട്ടിച്ചു; ശ്രീറാമിനെ പിന്തുണച്ചവരോട് സന്ദീപിനും ഉണ്ട് ചിലത് പറയാന്‍
59
SHARES
82
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മദ്യലഹരിയില്‍ വാഹനമോടിച്ച് അമിത വേഗതയില്‍ പാഞ്ഞ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണയ്ക്കുന്നവര്‍ക്ക് മറുപടിയുമായി എഴുത്തുകാരനയ സന്ദീപ് ദാസ്. ശ്രീറാം അറസ്റ്റിലായതിനു ശേഷം അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഒരു കുറിപ്പ് എത്തിയിരുന്നു. ഇതിനാണ് മറുപടി നല്‍കി സന്ദീപ് ദാസ് രംഗത്തെത്തിയത്.

READ ALSO

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

June 9, 2025
3
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

June 9, 2025
5

‘ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഓഫീസറെ സാമാന്യം നല്ല രീതിയില്‍ പിന്തുണയ്ക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. ധാരാളം വായനക്കാരും ഫോളോവേഴ്‌സുമുള്ള ഒരു അഭിഭാഷകനാണ് അതെഴുതിയത്. എന്നെ ഞെട്ടിച്ചത് ആ പോസ്റ്റിലെ മനുഷ്യത്വമില്ലായ്മയാണ്. മരിച്ചുകിടക്കുന്ന കെഎം ബഷീര്‍ എന്ന പാവം മനുഷ്യനെ തരിമ്പും ബഹുമാനിക്കാത്ത രചനാശൈലി’ സന്ദീപ് ദാസ് കുറിച്ചു.

അര്‍ധരാത്രിയിലെ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ബൈക്ക് റോഡിന്റെ അരികിലേക്ക് ഒതുക്കിനിര്‍ത്തി സംസാരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സന്ദീപ് കുറിച്ചു. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന പലരെയും കണ്ടിട്ടുണ്ട്. പക്ഷേ ഒരു പൗരന്‍ റോഡില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും ബഷീര്‍ കാണിച്ചിരുന്നുവെന്നും, അപ്പോഴാണ് ശ്രീറാമിന്റെ കാര്‍ വന്ന് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചതെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

ഇതിനു വിപരീതമാണ് ശ്രീറാം ചെയ്തതെന്നും, ട്രാഫിക് ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുക്കുകയും സ്വന്തം ജീവിതത്തില്‍ അത് പാലിക്കാതിരിക്കുകയും ചെയ്യുന്ന ഒരാളാണ് ശ്രീറാം എന്നത് വ്യക്തമാണെന്നുംകുറിപ്പില്‍ പറയുന്നു. ശ്രീറാം മദ്യപിച്ചതും ഒരു സ്ത്രീയോടൊപ്പം യാത്ര ചെയ്തതും ഒന്നുമല്ല ഇവിടെ വിഷയം, മറിച്ച് മദ്യപിച്ച് വാഹനമോടിക്കുക എന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണെന്നും സന്ദീപ് കുറിച്ചു. സ്വബോധമില്ലാതെ ഡ്രൈവ് ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍ അതിനെ വകവെയ്ക്കാതെ ഹൈസ്പീഡില്‍ വണ്ടിയോടിച്ചു എന്നാണ് സഹയാത്രികയുടെ മൊഴി. അതിന്റെ പേര് ധാര്‍ഷ്ട്യം എന്നാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശ്രീറാം വെങ്കട്ടരാമന്‍ എന്ന ഐ.എ.എസ് ഓഫീസറെ സാമാന്യം നല്ല രീതിയില്‍ പിന്തുണയ്ക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു.ധാരാളം വായനക്കാരും ഫോളോവേഴ്‌സുമുള്ള ഒരു അഭിഭാഷകനാണ് അതെഴുതിയത്.എന്നെ ഞെട്ടിച്ചത് ആ പോസ്റ്റിലെ മനുഷ്യത്വമില്ലായ്മയാണ്.മരിച്ചുകിടക്കുന്ന കെ.എം ബഷീര്‍ എന്ന പാവം മനുഷ്യനെ തരിമ്പും ബഹുമാനിക്കാത്ത രചനാശൈലി ! ആ എഴുത്തിന് ധാരാളം ലൈക്കുകളും ലഭിച്ചിട്ടുണ്ട് !

ഉദ്യോഗസ്ഥരെ വിഗ്രഹങ്ങളാക്കി മാറ്റുന്ന സംസ്‌കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്.ഇപ്പോള്‍ ശ്രീറാമിന്റെ ഫാന്‍സില്‍ ഭൂരിഭാഗവും മൗനത്തിലാണ്.പക്ഷേ വരുംദിവസങ്ങളില്‍ അവര്‍ പതിയെ പുറത്തുവരും.തങ്ങളുടെ ആരാധ്യപുരുഷനെ പരോക്ഷമായിട്ടെങ്കിലും ന്യായീകരിക്കാന്‍ ശ്രമിക്കും.സംശയമുള്ളവര്‍ കാത്തിരുന്ന് കണ്ടോളൂ. ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍,സമൂഹം നിലകൊള്ളേണ്ടത് ഇരയോടൊപ്പമാണ്.പക്ഷേ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വേട്ടക്കാരന് പിന്തുണ ലഭിക്കും.കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഒരു സെലിബ്രിറ്റി ആവുമ്പോഴാണ് അങ്ങനെ സംഭവിക്കാറുള്ളത്.

സല്‍മാന്‍ ഖാന്റെ കാര്യം ഓര്‍മ്മയില്ലേ? റോഡരികില്‍ ഉറങ്ങിക്കിടന്ന സാധുമനുഷ്യരുടെ ദേഹത്തിലൂടെ വണ്ടി കയറ്റിയിറക്കിയ കേസ്.”പൊതുസ്ഥലത്ത് കിടന്നുറങ്ങാന്‍ ഇവറ്റകളോട് ആരാണ് പറഞ്ഞത്? ” എന്ന മട്ടിലാണ് സല്ലുവിന്റെ സഹപ്രവര്‍ത്തകര്‍ അന്ന് പ്രതികരിച്ചത് ! ധാരാളം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സല്‍മാനെ ഉപദ്രവിക്കരുതെന്ന വാദം വേറെയും ! ശ്രീറാമിന്റെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത്.ഒരു ഐ.എ.എസ് ഓഫീസര്‍ എന്ന നിലയിലുള്ള പ്രാഗല്ഭ്യമൊക്കെ ഈയവസരത്തില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരുന്നത് അത്ര നിഷ്‌കളങ്കമൊന്നുമല്ല.അത് ബഷീര്‍ എന്ന മാദ്ധ്യമപ്രവര്‍ത്തകനോട് കാണിക്കുന്ന അനീതിയാണ്.

എത്ര നിര്‍ഭാഗ്യവാനാണ് ബഷീര്‍ ! അര്‍ദ്ധരാത്രിയിലെ യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ ബൈക്ക് റോഡിന്റെ അരികിലേക്ക് ഒതുക്കിനിര്‍ത്തി സംസാരിക്കുകയാണ് അദ്ദേഹം ചെയ്തത്.മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന പലരെയും കണ്ടിട്ടുണ്ട്.പക്ഷേ ഒരു പൗരന്‍ റോഡില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും ബഷീര്‍ കാണിച്ചിരുന്നു.അപ്പോഴാണ് ശ്രീറാമിന്റെ കാര്‍ വന്ന് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത് !

ഇതിനു വിപരീതമാണ് ശ്രീറാം.ട്രാഫിക് ബോധവത്കരണ ക്ലാസുകളില്‍ പങ്കെടുക്കുകയും സ്വന്തം ജീവിതത്തില്‍ അത് പാലിക്കാതിരിക്കുകയും ചെയ്യുന്ന ഒരാളാണ് ശ്രീറാം എന്നത് വ്യക്തമാണ്.ശ്രീറാം മദ്യപിച്ചതും ഒരു സ്ത്രീയോടൊപ്പം യാത്ര ചെയ്തതും ഒന്നുമല്ല വിഷയം.മദ്യപിച്ച് വാഹനമോടിക്കുക എന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്.സ്വബോധമില്ലാതെ ഡ്രൈവ് ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍ അതിനെ വകവെയ്ക്കാതെ ഹൈസ്പീഡില്‍ വണ്ടിയോടിച്ചു എന്നാണ് സഹയാത്രികയുടെ മൊഴി.അതിന്റെ പേര് ധാര്‍ഷ്ട്യം എന്നാണ്.

സാധാരണഗതിയില്‍ നിങ്ങള്‍ ഇതിലാരുടെ കൂടെയാണ് നില്‍ക്കുക? അല്പമെങ്കിലും മനുഷ്യപ്പറ്റുള്ളവര്‍ക്ക് ബഷീറിനെ പിന്തുണയ്ക്കാനേ സാധിക്കൂ.ഒറ്റ ഇടി കൊണ്ട് തകര്‍ന്നുപോയത് ഒരു കുടുംബമാണ്.ബഷീറിന്റെ ഭാര്യയും രണ്ടു കുട്ടികളും അനാഥരായി.പിന്നെ എന്തിനാണ് ചിലരുടെ തൂലികയില്‍നിന്ന് അറസ്റ്റിലായ പ്രതിയ്ക്കുവേണ്ടി വാക്കുകള്‍ അടര്‍ന്നുവീഴുന്നത്? പൊലീസ് അനാസ്ഥ കാണിച്ചുവെന്നും പരാതിയുണ്ട്. ”എപ്പോഴും ചിരിക്കുന്ന മനുഷ്യന്‍” എന്നാണ് ബഷീറിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറയുന്നത്.അദ്ദേഹം സ്വന്തമായി ഒരു വീടുവെച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. എത്രയോ ലേഖനങ്ങള്‍ ഇനിയും എഴുതാന്‍ ബാക്കിയുണ്ടായിരുന്നു !

ബഷീറിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഒന്ന് സന്ദര്‍ശിച്ചുനോക്കൂ.അതില്‍ ആശകളും പ്രതീക്ഷകളും കാണാം.മതങ്ങള്‍ പലതുണ്ടെങ്കിലും മനുഷ്യന്‍ ഒന്നാണെന്ന് ചിന്തിക്കുന്ന വിശാലമനസ്‌കനെയും കാണാം…. ആ മനുഷ്യനെ എങ്ങനെയാണ് ചിലര്‍ മറന്നുപോകുന്നത്…..?

Tags: sandeep dasSandeep Das fb post

Related Posts

‘നാളെ ഞാന്‍ പോവും, പോവുമ്പൊ എന്റെ മുന്നിലൊന്നും വന്ന് നിന്നേക്കരുത്! മുന്നില്‍ വരാനുള്ള ധൈര്യം ഞങ്ങള്‍ക്കില്ല’
Kerala News

‘നാളെ ഞാന്‍ പോവും, പോവുമ്പൊ എന്റെ മുന്നിലൊന്നും വന്ന് നിന്നേക്കരുത്! മുന്നില്‍ വരാനുള്ള ധൈര്യം ഞങ്ങള്‍ക്കില്ല’

February 23, 2022
441
ഏതാനും ദിവസങ്ങള്‍ക്കകം 69 വയസ്സ് പൂര്‍ത്തിയാകാന്‍ പോകുന്ന മനുഷ്യനാണ്; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ‘ലുക്ക്’ വാഴ്ത്തി കുറിപ്പ്
Kerala News

ഏതാനും ദിവസങ്ങള്‍ക്കകം 69 വയസ്സ് പൂര്‍ത്തിയാകാന്‍ പോകുന്ന മനുഷ്യനാണ്; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ‘ലുക്ക്’ വാഴ്ത്തി കുറിപ്പ്

August 17, 2020
77
‘ഒരു മനുഷ്യ ജീവനെ ഉദരത്തില്‍ ചുമക്കുകയും പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്’; സമീറയെ പ്രശംസിച്ച് കുറിപ്പ്
Entertainment

‘ഒരു മനുഷ്യ ജീവനെ ഉദരത്തില്‍ ചുമക്കുകയും പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്’; സമീറയെ പ്രശംസിച്ച് കുറിപ്പ്

July 24, 2020
55
‘ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന വാദം തെറ്റാണെന്ന് മേരി തെളിയിച്ചു’; വൈറലായി കുറിപ്പ്
Kerala News

‘ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന വാദം തെറ്റാണെന്ന് മേരി തെളിയിച്ചു’; വൈറലായി കുറിപ്പ്

July 16, 2020
50
കൊച്ചിയിലെ പുറമ്പോക്കില്‍ തീട്ടപ്പറമ്പ് എന്ന പ്രദേശത്തെ ഓലപ്പുരയിലായിരുന്നു ജനിച്ചതും വളര്‍ന്നതും; മണികണ്ഠന്‍ മാസാണ്, ഓര്‍ഡര്‍ കത്തിച്ച അധ്യാപകര്‍ കണ്ട് പഠിക്കണം; കുറിപ്പുമായി സന്ദീപ് ദാസ്
Kerala News

കൊച്ചിയിലെ പുറമ്പോക്കില്‍ തീട്ടപ്പറമ്പ് എന്ന പ്രദേശത്തെ ഓലപ്പുരയിലായിരുന്നു ജനിച്ചതും വളര്‍ന്നതും; മണികണ്ഠന്‍ മാസാണ്, ഓര്‍ഡര്‍ കത്തിച്ച അധ്യാപകര്‍ കണ്ട് പഠിക്കണം; കുറിപ്പുമായി സന്ദീപ് ദാസ്

April 27, 2020
83
പെണ്‍മക്കളെ ‘കാക്ക’ സ്പര്‍ശിക്കാതിരിക്കാന്‍ സിന്ദൂരം തൊടും എന്ന് പറയുന്ന  സ്ത്രീയുടെ മനസ്സിലെ വര്‍ഗീയത സങ്കല്‍പ്പിച്ചുനോക്കൂ; വൈറലായി കുറിപ്പ്
Kerala News

പെണ്‍മക്കളെ ‘കാക്ക’ സ്പര്‍ശിക്കാതിരിക്കാന്‍ സിന്ദൂരം തൊടും എന്ന് പറയുന്ന സ്ത്രീയുടെ മനസ്സിലെ വര്‍ഗീയത സങ്കല്‍പ്പിച്ചുനോക്കൂ; വൈറലായി കുറിപ്പ്

January 23, 2020
241
Load More
Next Post
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിലച്ചത് മണിക്കൂറുകളോളം

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിലച്ചത് മണിക്കൂറുകളോളം

‘എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല’; ടൊവീനോ തോമസ്

'എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല'; ടൊവീനോ തോമസ്

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; നേരിയ ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

16 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

6 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

9 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version