അഞ്ചല്‍: കൊല്ലത്ത് ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപം മണ്ണൂര്‍ വെളുന്തറ സ്വദേശി കമലനാണ് മരിച്ചത്. ഗുരുതരമായി വെട്ടേറ്റ കമലനെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.
Discussion about this post