തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരായ സരിത എസ് നായരുടെ ലൈംഗീകാരോപണത്തെ തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ അന്വേഷണ സംഘം പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരുവരും പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ച് നിന്നാണ് മൊഴി നല്‍കിയത്. രഹസ്യമൊഴിയിലും ഇത് ആവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.