വിശാഖപട്ടണം: കാമുകി ഗര്‍ഭിണിയാണെന്ന് സംശയം ബലപ്പെട്ടതോടെ 17കാരന് സുഹൃത്തുക്കളുടെ സഹോയത്തോടെ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ചു. സംഭവത്തില്‍ 17കാരനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ ഇന്റര്‍മീഡിയറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.
വീട്ടില്‍ നിന്ന് പോയ കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം പുറം ലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള തെരുവിലാണ് പ്രതികള്‍ മൂന്നുപേരും താമസിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. രണ്ടാഴ്ച്ച മുമ്പ് പെണ്‍കുട്ടി താന്‍ ഗര്‍ഭിയാണെന്ന സംശയിക്കുന്നതായി കാമുകനോട് പറഞ്ഞു. ഇതേ തുടര്‍ന്ന് ചില ഗുളികകള്‍ ഇയാള്‍ പെണ്‍കുട്ടിയ്ക്ക് നല്‍കിയെങ്കിലും കഴിക്കാന്‍ തയ്യാറായില്ല. സംഭവം വീട്ടുകാര്‍ അറിഞ്ഞാലുള്ള ഭവിഷ്യത്തുകളെ പറ്റി ചിന്തിച്ച 17 കാരന് പെണ്‍കുട്ടിയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വൈകുന്നേരം കളിസ്ഥലത്തിന് സമീപത്തേക്ക് വരാന്‍ ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടി വന്നപ്പോള്‍ ഇരുമ്പ് വടി ഉപയോഗിച്ച് പെണ്‍കുട്ടിയെ മര്‍ദിച്ച ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്തു ഞെരിച്ചുകൊല്ലുകയായിരുന്നു. തിരിച്ചറിയാതിരിക്കാനായി പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ചു. എന്നാല്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായി കത്താതിരുന്നതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പോലീസ്.
Discussion about this post