ന്യൂഡല്‍ഹി: രണ്ടാമതും രാജ്യത്തെ പ്രധാനമന്ത്രി ആയതിന് ശേഷമുള്ള വിദേശപര്യടനത്തിലാണ് മോഡി. ഇന്ന് മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി ശ്രീലങ്കയിലെത്തും. ഈസ്റ്റര്‍ ദിനത്തില്‍ ഭീകരാക്രമണം നടന്ന ശ്രീലങ്കയിലെ പള്ളി മോഡി സന്ദര്‍ശിക്കും.
കഴിഞ്ഞ ദിവസം മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് മോഡി ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടണമെന്നും മോഡി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തപ്പോള്‍ ആവശ്യപ്പെട്ടു.
മോഡിക്ക് മാലദ്വീപിന്റെ പരമോന്നത ബഹുമതിയായ ‘റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍’ സമ്മാനിച്ചിരുന്നു. രണ്ടാമതും പ്രധാനമന്ത്രിയായ ശേഷമുള്ള മോഡിയുടെ ആദ്യ വിദേശ പര്യടനമാണ് മാലദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം.
Discussion about this post