ജയ്പൂര്‍: പ്രാധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഭീഷണി കത്ത് ലഭിച്ചതായി രാജസ്ഥാനിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ലാല്‍ സൈനി അറിയിച്ചു. കത്ത് ലഭിച്ച ഉടന്‍ തന്നെ ലാല്‍ സൈനി ഇക്കാര്യം പോലീസില്‍ അറിയിച്ചു.
മെയ് 30 ന് സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെടിവച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി കത്തിലെ ഉള്ളടക്കം എന്ന് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം അന്വേഷിച്ച പോലീസ് വ്യാജവിലസാത്തിലാണ് കത്ത് അയച്ചതെന്ന് കണ്ടെത്തി.
സംഭവത്തില്‍ ഭയക്കേണ്ടതില്ലെന്നും ബോധപൂര്‍വ്വം പരിഭ്രാന്തി പരത്താന്‍ ആരെങ്കിലും ചെയ്തതാവും ഇതെന്നുമാണ് രാജസ്താന്‍ പോലീസ് വ്യക്തമാക്കിയത്. അതേസമയം മോഡിക്കെതിരെ ഫേയ്സ്ബുക്കില്‍ കുറിപ്പിട്ട ആളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
‘നേരത്തെ പണം നല്കിയാല് മോഡിയെ കൊല്ലാമെന്ന്’ പറഞ്ഞാണ് നവീന്‍ യാദവ് എന്ന യുവാവ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇയാള്‍ പിന്നീട് മാപ്പു പറഞ്ഞു.
Discussion about this post