കോഴിക്കോട്: ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള 2019ലെ പുരസ്ക്കാരം കോഴിക്കോട് കോര്പ്പറേഷന് സ്വന്തം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാണ് പുരസ്ക്കാരം ലഭിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പുരസ്ക്കാരം നല്‍കിയത്.
ലോകപരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്ക്കാരം സമ്മാനിക്കും. അഞ്ച് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍പ്പെട്ട നഗരങ്ങളെയാണ് പുരസ്ക്കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തത്.
Discussion about this post