ന്യൂഡല്‍ഹി: താന്‍ ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമെന്ന് കരുതിയില്ലെന്ന് നരേന്ദ്ര മോഡി. തനിക്ക് സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാനായിരുന്നു താല്‍പര്യമെന്നും രാമകൃഷ്ണ മിഷന്‍ തന്നെ ഒരുപാട് സ്വാധീനിച്ചെന്നും മോഡി നടന്‍ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
തനിക്ക് രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മോഡി പറഞ്ഞു. തനിക്ക് വളരെ ചെറിയ പ്രായത്തില്‍ തന്നെ കുടുബം വിട്ട് പോകേണ്ടിവന്നുവെന്നും ക്രിയാത്മകമായ വിമര്‍ശനം സ്വീകരിക്കുന്നുവെന്നും മോഡി തുറന്നു പറഞ്ഞു.
താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോഡി കൂട്ടിച്ചേര്‍ത്തു. താന്‍ ഭയങ്കര കര്‍ക്കശക്കാരനെന്നത് ശരിയല്ലെന്നും അതേസമയം ജോലി ചെയ്യുമ്പോള്‍ സമയം പാഴാക്കാറില്ലെന്നും മോഡി പറഞ്ഞു. ആദ്യമായി എംഎല്‍എ ആകുന്ന സമയത്ത് തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു. മമതാ ബാനര്‍ജി തനിക്ക് എല്ലാവര്‍ഷവും കുര്‍ത്തയും മധുരവും അയക്കാറുണ്ടെന്നും മോഡി പറഞ്ഞു.
















Discussion about this post