ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി ഡല്‍ഹി സെഷന്‍സ് കോടതിയില്‍ ഹാജരായി. ഭാര്യയായ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ശശി തരൂര്‍ കോടതിയില്‍ ഹാജരായത്. 2014 ജനുവരിയിലാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ കേസായതിനാലാണ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്. അതേസമയം കേസില്‍ വിചാരണ എപ്പോള്‍ ആരംഭിക്കണമെന്ന കാര്യങ്ങള്‍ കോടതി തീരുമാനമെടുക്കും.
Discussion about this post