ബെംഗളൂരു: വ്യവസായ പ്രമുഖനും കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട റോയിയുടെ ഇടത് നെഞ്ച് തകർത്ത് പിൻഭാഗത്ത് കൂടി കടന്നുപോയതായാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ട ശ്വാസകോശവും ഹൃദയവും തുളച്ചുകയറി.
6.35 മില്ലീമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. നെഞ്ചിനു നേരെ തോക്കു ചൂണ്ടി വെടിയുതിർത്തതായിരിക്കാം എന്നതാണ് പ്രാഥമിക അനുമാനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നീട് പുറത്തുവരും. റോയിയുടെ ഉടമസ്ഥതയിലുള്ള ബന്നാർഗട്ടയിലെ നേച്ചർ കോൺഫിഡന്‍റ് കാസ്കേഡിൽ നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പൊതുദർശനം. നാളെ വൈകിട്ട് നാലിന് ബന്നാർഗട്ടയിൽ സംസ്കാരം നടക്കും.
















Discussion about this post