വഡോദര: അവിഹിത ബന്ധത്തെ എതിര്‍ക്കുകയും ചോദ്യം ചെയ്തതിനെ തുടര്‍ന്നും കലിപൂണ്ട ഭാര്യ ഭര്‍ത്താവിനെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നു. ഗുരുജി മനോര്‍ഭായ് താദ്വി എന്നയാളാണ് ഭാര്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ബുധിബനെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പഞ്ചമഹല് ജില്ലയിലെ ഗോവിന്ദി ഗ്രാമത്തിലാണ് സംഭവം.
ബുധിബെന്റെ അവിഹിത ബന്ധത്തെ തുടര്‍ന്ന് ഇരുവരും പലപ്പോഴും തര്‍ക്കം നിലനിന്നിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം അത്താഴം കഴിക്കുന്നതിനായി വീട്ടില്‍ എത്തിയതായിരുന്നു താദ്വി. ശേഷം ഭാര്യയുടെ കാമുകന്റെ പേരില്‍ ഇരുവരും വഴക്കായി. ഇതില്‍ രോഷം പൂണ്ട ബുദ്ധിബെന്‍ താദ്വിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
താദ്വിയെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശരീരത്തില്‍ 80ശതമാനത്തോളം പൊള്ളലേറ്റ താദ്വി അടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താദ്വിയെ ഉപേക്ഷിച്ച് ബുധിബെന് കാമുകനോടൊപ്പം പോയിരുന്നു. സംഭവത്തിന് മൂന്ന് മാസം മുന്‍പാണ് ഇവര്‍ തിരിച്ചുവന്നത്. ബുധിബെനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് വ്യക്തമാക്കി.
Discussion about this post