തിരുവനന്തപുരം; കാമുകന്റെ വിവാഹം നിശ്ചയിച്ച വാര്‍ത്തയറിഞ്ഞ് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവരുമായി അടുപ്പമുണ്ടായിരുന്ന ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കുമ്മിള്‍ തച്ചോണം ഈട്ടിമൂട് അശ്വതി ഭവനില്‍ കണ്ണന്‍ എന്ന അരുണ്‍ എസ്. നായരാണ് അറസ്റ്റിലായത്.
ഒരാഴ്ച മുമ്പാണ് കാട്ടുംപുറം മൂര്‍ത്തിക്കാവ് സ്വദേശിനി ആത്മഹത്യ ചെയ്തത്. രണ്ടു മക്കളുള്ള വീട്ടമ്മയുമായി അരുണ്‍ ദീര്‍ഘകാലം അടുപ്പം പുലര്‍ത്തിയിരുന്നു. വീട്ടമ്മയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഓട്ടോ ഡ്രൈവറായ അരുണ്‍ വീടുകളില്‍ പാല്‍ എത്തിക്കുന്നത് വഴിയാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതും പിന്നീട് അടുപ്പത്തിലായതും.
അതിനിടെയാണ് അരുണ്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച വിവരം വീട്ടമ്മ അറിഞ്ഞത്. ഈ വിവരം അറിഞ്ഞ് 2 ദിവസത്തിനുള്ളിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
ഇതില്‍ പീഡന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വിശദീകരിച്ചിരുന്നു. അരുണ്‍ യുവതിയുടെ ആഭരണങ്ങളും തട്ടിയെടുക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ പല സ്ത്രീകളുമായി അടുപ്പം പുലര്‍ത്തിയിരുന്നതായും പോലീസ് പറയുന്നു.
മരണ ദിവസം എല്ലാ കാര്യങ്ങള്‍ക്കും നാട്ടുകാര്‍ക്കൊപ്പം അരുണ്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് അന്വേഷണം തന്നിലേക്കു നീങ്ങുന്നതായി സൂചന കിട്ടിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു.
Discussion about this post