ഹൈദരാബാദ് : ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം. നിരവധി പേർ മരിച്ചതായി സംശയിക്കുന്നു.കര്‍ണൂലില്‍ ആണ് നടുക്കുന്ന അപകടം.
ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം.
പുലര്‍ച്ചെ 3:30 ഓടെയാണ് സംഭവം. അപകടസമയത്ത് ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 15 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി.
തീ പടര്‍ന്നതോടെ ചില യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ കര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ എത്രപേർ മർണപ്പെട്ടിട്ടുണ്ട് എന്നതടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.













Discussion about this post