ദില്ലി: എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. രാത്രി വിദ്യാർത്ഥി പുറത്തിറങ്ങിയതിനെ കുറ്റപ്പെടുത്തിയാണ് മമത ബാനർജിയുടെ പരാമശം. രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചതെന്ന് മുഖ്യമന്ത്രി. സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ കൃത്യമായ സുരക്ഷ ഉറപ്പാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബംഗാളിലേത് മാത്രം പർവതീകരിക്കരുതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. സ്വകാര്യ മെഡിക്കല് കോളേജുകൾ രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാന് അനുവദിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
















Discussion about this post