ദില്ലി: തിരുവോണ നാളിൽ പ്രധാനമന്ത്രി മോദിയെ തുഷാർ വെള്ളാപ്പള്ളി കുടുംബസമേതം സന്ദർശിച്ചു. ഭാര്യ ആശ തുഷാർ, മകൻ ദേവ്തുഷാർ എന്നിവർക്കൊപ്പമാണ് ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രധാനമന്ത്രി മോദിയെ കണ്ടത്. ഇന്ന് വൈകിട്ട് നാല് മണിയോടെ ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ തുഷാർ വെള്ളാപ്പള്ളിയും കുടുംബവും പ്രധാനമന്ത്രിക്ക് ഓൺസമ്മാനങ്ങൾ നൽകി. കേരളീയ തനത് വസ്ത്രങ്ങളും ഉപഹാരങ്ങളുമാണ് സമ്മാനമായി നൽകിയത്.
രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്ന് പിന്നീട് തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ അറിയിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ എന്നിവരുടെ സുഖവിവരങ്ങൾ പ്രധാനമന്ത്രി തേടിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൻഡിഎ മികച്ച പ്രവർത്തനം നടത്തുന്നതായും തദ്ദേശ തെരത്തെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.















Discussion about this post