ഡൽഹി: ഡൽഹി സ്ഫോടനം തൻ്റെ ഉള്ളുലച്ചുവെന്നും
ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭൂട്ടാൻ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സംഭവത്തെ അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.















Discussion about this post