ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിൽ
പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഡൽഹി നഗരത്തിൽ ഉടനീളം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക് എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഡൽഹിയിൽ 5 പൊലീസ് സംഘങ്ങളാണ് വാഹനത്തിനായി തെരച്ചിൽ നടത്തുന്നത്.














Discussion about this post