ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ദില്ലിയില്‍ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളില്‍ ഉയര്‍ന്നു. പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ദില്ലിയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്.
പഞ്ചാബില്‍ ഇതുവരെ 30 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. മൂന്നര ലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഹിമാചല്‍പ്രദേശില്‍ 3 ദേശീയപാതകള്‍ ഉള്‍പ്പെടെ 800 ലധികം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ മഴക്കെടുതിയില്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്തു. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
















Discussion about this post