ബെംഗളൂരു: തെരുവ് നായ്ക്കള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പാനൊരുങ്ങി ബംഗളൂരു നഗരം. ഭക്ഷണം വിതരണം ചെയ്യാന്‍ ആളുകള്‍ കുറവുള്ള സ്ഥലങ്ങളും, ഭക്ഷണം അധികം കിട്ടാനില്ലാത്ത സ്ഥലങ്ങളും ഒക്കെയായി 100 സ്ഥലങ്ങളില്‍ വിളമ്പാനായി ചിക്കന്‍ റൈസ്, എഗ് റൈസ്, പച്ചക്കറികള്‍ തുടങ്ങിയ മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്.
ഭക്ഷണത്തില്‍ 600 ഗ്രാം ചോറ്, ചിക്കന്‍, പച്ചക്കറികള്‍, മഞ്ഞള്‍ എന്നിവ ചേര്‍ത്തിരിക്കും. ഇത് ഓരോ നായയ്ക്കും കുറഞ്ഞത് 750 കലോറിയെങ്കിലും നല്‍കും. ശുദ്ധമായ കുടിവെള്ളവും നല്‍കും. ഇങ്ങനെ ചെയ്യുമ്പോള്‍ വിശന്നുവലഞ്ഞ നായ്ക്കള്‍ ആളുകളെ കടിക്കാതിരിക്കുമെന്നാണ് പ്രതീക്ഷ. അതിലൂടെ നായകളുടെ ആക്രമണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ ഈ പദ്ധതി ആരംഭിക്കുന്നത്. മൃഗസ്‌നേഹികള്‍ വലിയ ആഘോഷത്തോടെയാണ് ഈ തീരുമാനത്തെ സ്വീകരിച്ചിരിക്കുന്നത്.














Discussion about this post