കോഴിക്കോട്: കേരളതീരത്ത് തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി. വാൻഹായ് 503 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ
കപ്പലിൽ വടം കെട്ട് ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്നാണ് വിവരം.
തീപിടിച്ച കപ്പലിൽ സാൽവേജ് സംഘം ഹെലികോപ്റ്ററിൽ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്.
കപ്പലിന്റെ മുൻഭാഗത്തെ തീ അണക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്.
തീ പടരുന്ന കപ്പലിൽ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിവരം.
















Discussion about this post