ഗുവാഹത്തി: കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്നും ഇനിയും മുക്തരായിട്ടില്ല അസം സര്‍വകലാശാലയിലെ ബംഗാളി വിഭാഗം മേധാവി ദേബാബിഷ് ഭട്ടാചാര്യയും കുടുംബവും.
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലിയതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്നാണ് പ്രൊഫസര്‍ പറയുന്നത്. “ബൈസാരനിലെ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്രയുടെ എല്ലാ സന്തോഷത്തിലും ഇരിക്കുമ്പോഴാണ് പെട്ടെന്ന് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്.
ഒരു മരത്തിനടിയിലേയ്ക്ക് ഉടന്‍ തന്നെ കിടന്നു. ആളുകള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലുന്നത് കേട്ടു. ഞാനും അത് തന്നെ ചൊല്ലി.ഒരാള്‍ കിടക്കണോ വേണ്ടയോ എന്ന് ആലോചിച്ച് നിന്നപ്പോഴേയ്ക്കും അയാളെ വെടിവെച്ചിട്ടു.
ആ രക്തം എന്റെ ദേഹത്തേയ്ക്ക് തെറിച്ച് വീണു. തോക്കുധാരിയായ ഒരാള്‍ എന്റെ അടുത്തേയ്ക്ക് വന്ന് എന്താണ് പിറുപിറുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ ലാ ഇലാഹ് ഇല്ലല്ലാഹ് എന്ന് ഉച്ചത്തില്‍ പറഞ്ഞു. അതുകൊണ്ട് മാത്രമാണ് അയാള്‍ എന്നെ വെറുതെ വിട്ടത്.” അദ്ദേഹം പറയുന്നു.














Discussion about this post