തിരുവനന്തപുരം: പ്രമുഖ വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്. 15കാരിയുടെ ശരീരത്തിൽ സമ്മതമില്ലാതെ സ്പർശിച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
പതിനഞ്ചുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോവളം പൊലീസിന്റേതാണ് നടപടി.
മോഡലിംഗിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച് സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു.
ശേഷം കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു.അതേസമയം, നേരത്തെയും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന സംഭവത്തിലാണ് എക്സൈസ് മുകേഷിനേതിരെ കേസെടുത്തത്.
Discussion about this post