ദില്ലി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേ ബിജെപിയുടെ വിജയത്തിൽ ഡൽഹിയിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്രത്തിന്‍റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും മോദി പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ദില്ലിക്ക് സല്യൂട്ടെന്നും മോദി എക്സിൽ കുറിച്ചു.
വികസനം വിജയിച്ചു. കേന്ദ്രത്തിന്‍റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും ഇനി ദില്ലിക്ക് സുസ്ഥിര വികസന ഭരണത്തിന്‍റെ കാലമായിരിക്കുമെന്നും അത് ഉറപ്പു നൽകുമെന്നും മോദി പറഞ്ഞു.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താൻ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. അതാണ് ഞങ്ങള്‍ക്ക് നൽകാനുള്ള ഗ്യാരണ്ടിഎന്നും വികസിത ഇന്ത്യയ്ക്കായുള്ള ലക്ഷ്യത്തിലേക്ക് ദില്ലി നിര്‍ണായക പങ്കു വഹിക്കുമെന്ന ഉറപ്പും നൽകുകയാണെന്നും രാവും പകലും തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രയത്നിച്ച ബിജെപി പ്രവര്‍ത്തകരെ കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനം തോന്നുകയാണെന്നും മോദി പറഞ്ഞു.














Discussion about this post