കുവൈത്ത് സിറ്റി: മലയാളിയായ സ്കൂൾ വിദ്യാര്‍ത്ഥി കുവൈത്തിൽ മരിച്ചു. കോഴിക്കോട് സ്വദേശിയായ അഭിനവ് ആണ് മരണപ്പെട്ടത്. ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.
കുവൈത്ത് സബ ഹോസ്പിറ്റലിൽ വെച്ചാണ് അഭിനവ് മരണപ്പെട്ടത്. അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർത്ഥിയാണ് അഭിനവ്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണൻ നിസി ദമ്പതികളുടെ മകനാണ് അഭിനവ്.
കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയാണ് ഉണ്ണികൃഷ്ണൻ. അൽ റാസി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയാണ് നിസി. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു
Discussion about this post