ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തിനെ എതിര്‍ത്ത് മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി. വിധി നടപ്പാക്കണമെന്നായിരുന്നു ആദ്യത്തെ അഭിപ്രായമെങ്കിലും നിലവിലെ സംഭവങ്ങള്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ യുവതീ പ്രവേശനം വിലക്കുന്നതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്നും യഥാര്‍ഥത്തില്‍ സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള അവരുടെ കഴിവിനെ സംരക്ഷിക്കാനാണെന്നും സ്വാമി പറഞ്ഞു. വിലക്ക് സത്രീകള്‍ക്ക് ഗുണകരമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.
വിഷയത്തെച്ചൊല്ലി യഥാര്‍ഥ ഹിന്ദു വിശ്വാസികള്‍ ഭിന്നിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ശബരിമല വിഷയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. കമ്മ്യൂണിസ്റ്റുകളും നക്സലേറ്റുകളുമാണെന്നും സുബ്രഹ്മണ്യന് സ്വാമി കൂട്ടിച്ചേര്‍ത്തു.
Discussion about this post